കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ; ഒറ്റ, ഇരട്ടയക്ക ക്രമീകരണം

Google Oneindia Malayalam News

തിരുവനന്തപുരം; സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

antony raju

ജൂൺ 18ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

അതേസമയം തിരുമാനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടണ്ട്. നിർദ്ദേശം അംഗീകരിക്കാനകാകില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ അഞ്ച് ദിവസം പോലും സർവ്വീസ് നടത്തിയാൽ പോലും വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അസോസിയേഷൻ അറിയിച്ചത്.

സംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരംസംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്

English summary
Private bus services from Friday; Single and double track configuration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X