പൊതുജനം പെരുവഴിയിലോ? ഒത്തുതീർപ്പായില്ല: സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്
പാലക്കാട്: സ്വകാര്യ ബസ് സമരം ഇന്നും തുടരും. ബസ് ഉടമകൾ ഉന്നയിച്ച ആവിശ്യങ്ങളിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബസ് ഉടമകൾ സമരവുമായി മുന്നോട്ട് പോകുന്നത്. സമരം നാലാം ദിവസം പിന്നിടുകയാണ്.
എന്നാൽ, ബസ് നിരക്ക് ഉയർത്താൻ തീരുമാനിച്ചെന്നും വരുന്ന ബുധനാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കേരളത്തിൽ ഇന്നലെ ബസ്സ് സമരം പൂർണ്ണം ആയിരുന്നു. എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്.
അതേസമയം, യാത്ര നിരക്ക് ഉയർത്താതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ബസുടമകളുടെ സംഘടന പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു പറ്റിച്ചെന്നും ബസുടമകളുടെ സംഘടന കുറ്റപ്പെടുത്തി.

സ്വകാര്യ ബസ് സമരം തുടങ്ങി ഇത്ര ദിവസം കഴിയുന്നു. എന്നിട്ടും ഒരു ചർച്ചക്ക് പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ബസ്സുടമകൾ വിമർശിച്ചിരുന്നു. ബസ് സമരം പരീക്ഷ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചു എന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ കെ എസ് ആർ ടി സി ബസിൽ സൗജന്യ യാത്ര വിദ്യാർഥികൾക്കായി അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചോദിച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകളുടെ സമരം ഗതാഗത വകുപ്പ് മന്ത്രിയുടെ പിടിവാശിയിൽ നിന്നും ഉണ്ടായ സമരമാണ്. എൽ ഡി എഫ് നിരക്ക് വർധന തീരുമാനിച്ചിട്ടുണ്ട്. മിനിമം ചാർജ് ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ആ വാക്ക് പാലിച്ചിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യം ഉന്നയിച്ചാണ് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നത്. ഇതിൽ നിരക്ക് വർധനയാണ് ഇവരുടെ പ്രധാന ആവശ്യം. കേരളത്തിലെ പല സ്ഥലങ്ങളിലും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുന്ന സാഹചര്യമുണ്ട്.

സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്നത് മലബാർ മേഖലയിലും മധ്യ കേരളത്തിലും ആളുകളാണ്. നിലവിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടക്കുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ്സുകളുടെ സമരം വിദ്യാർത്ഥികളെ സാരമായ രീതിയിൽ തന്നെ ബാധിക്കുന്നു. ഈ മാസം 30 - ന് എൽ ഡി എഫ് യോഗം ചേരുമെന്നാണ് വിവരം. ഈ യോഗത്തിന് ശേഷമായിരിക്കും നിരക്ക് വർധനയിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്ന് അറിയാൻ സാധിക്കൂ. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വകാര്യ ബസ്സുകളിൽ മിനിമം ചാർജ് 12 രൂപയാക്കണം, കിലോ മീറ്റർ നിരക്ക് എന്നത് ഒരു രൂപ പത്ത് പൈസ ആയി ഉയർത്തണം, വിദ്യാർത്ഥികൾക്ക് നൽകുന്ന ഇളവ് 6 രൂപയാക്കണം ഇതൊക്കെയാണ് ബസ്സുടമകൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. കോവിഡ് സാഹചര്യം കണക്കാക്കി വാഹന നികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് നടപ്പാക്കാത്തതിലും സ്വകാര്യ ബസ്സുടമകൾ എതിർപ്പ് അറിയിച്ചു.

മാർച്ച് 24 മുതലാണ് കേരളത്തിൽ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് തുടങ്ങിയത്. സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തുന്നത്. അനിശ്ചിത കാലത്തേക്കാണ് പണിമുടക്കെന്നും സമര സമിതി പറഞ്ഞിരുന്നു. മുഴുവൻ ബസുടമകളും അണിനിരന്നാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണം എന്ന അവിശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം, അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നല്‍കിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications