Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിശ്ചതകാല ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിങ്കളാഴ്ച (മെയ് -5) നടത്തായിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളുമായി ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരക്കു വര്‍ധനവിനെ കുറിച്ച് മന്ത്രിസഭ ഉടന്‍ തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഞായറാഴ്ച ചര്‍ച്ച നടത്താന്‍ ബസ്സുടമകള്‍ തയ്യാറായത്. പതിനഞ്ച് ദിവസത്തിനകം തീരുമാനമൂണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്യുമെന്ന നിലപാടിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍.

private-bus-strike-called-off

മിനിമം ചാര്‍ജ് പത്തുരൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥി കണ്‍സേഷന്‍ പിന്‍വലിയ്ക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, വേഗപ്പൂട്ട് സംബന്ധിച്ച ബസ്സുടമകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിയ്ക്കുക, സ്വകാര്യ ബസ് പെര്‍മിറ്റ് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്.

2004 ജനുവരി 29 മുതല്‍ ഫെഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. അന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, ബസ്സുടമകളുടെ പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് മന്ത്രി പറഞ്ഞ ഉറപ്പില്‍ സമരം പിന്‍വലിയിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+