Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ദിവസവും സ്വകാര്യ ബസ് പണിമുടക്ക്: വലഞ്ഞ് കോഴിക്കോട്-കൂറ്റ്യാടി റൂട്ടിലെ യാത്രക്കാർ

കുറ്റ്യാടി: തുടർച്ചായ രണ്ടാം ദിവസവും സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയതോടെ വലഞ്ഞ് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ യാത്രക്കാർ. വിദ്യാർഥികൾ ബസ് ഡ്രൈവറെ മർദിച്ചുവെന്ന് ആരോപിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുകയായിരുന്നു. ബസ് ഡ്രൈവർ പേരാമ്പ്ര എടവരാണ് സ്കൂൾപറമ്പിൽ സാജിദിനാണ് (35) മർദനമേറ്റത്. പേരാമ്പ്ര കല്ലോട് സ്റ്റോപ്പില്‍ ബസ് നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തിയെങ്കിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മർദ്ദനത്തില്‍ പരിക്കേറ്റ സാജിദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റുണ്ടായില്ലെങ്കിലും സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികള്‍.

bus

അതേസമയം, വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്ത കടുവ ബസ് ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ രംഗത്ത് എത്തി. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന കടുവ ബസ് തീർത്തും വിദ്യാർത്ഥി വിരുദ്ധ സമീപനം സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നത്.
സികെജി,മേഴ്‌സി കോളേജിലെ വലിയ വിഭാഗം വിദ്യാർത്ഥികളും കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകൾ ആശ്രയിച്ചാണ് പഠനത്തിനായി എത്തുന്നത്. ഈ റൂട്ടിൽ ഓടുന്ന ഭൂരിഭാഗം ബസുകളും വിദ്യാർത്ഥി സൗഹൃദപരമായാണ് സർവ്വീസ് നടത്തുന്നത്.എന്നാൽ കടുവ ബസ് പോലെയുള്ള ചില ബസുകളിലെ ജീവനക്കാർ വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട യാത്ര കൺസെഷൻ അവരുടെ ഔദാര്യം ആയി കണക്കാക്കി വളരെ മോശമായാണ് വിദ്യാർത്ഥികളോട് പെരുമാരാറുള്ളതെന്നും എസ് എഫ് ഐ ആരോപിക്കുന്നു.

കടുവ ബസ് കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സമയത്ത് കല്ലോട് സ്റ്റോപ്പിൽ ബസ് നിർത്താതിരിക്കുകയും വിദ്യാർത്ഥികളെ കയറ്റാതിരിക്കുകയും രണ്ടാഴ്ചയോളമായി നിരന്തരം ആവർത്തിച്ചു വരുന്ന രീതിയാണ്. മേഴ്‌സി കോളേജിലെ എസ് എഫ് ഐ പ്രവർത്തകർ കടുവ ബസ് നിർത്താതെ പോവുന്ന സമയത്ത് തടയാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഇടിക്കാൻ നോക്കി, തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതിന്റെ തുടർച്ചയായി വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിയെ കുറ്റ്യാടി ബസ്സ്സ്റ്റാൻ്റിൽ വെച്ച് കടുവ ബസ് ജീവനക്കാർ മൃഗീയമായി മർദ്ദിക്കുകയും ചെയ്തു.

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കുന്നതും കുറ്റ്യാടി വെച്ച് വിദ്യാർത്ഥിക്കു നേരെ കയ്യേറ്റം ചെയ്തതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്ത കടുവ ബസ് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ പേരാമ്പ്ര ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂയെ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+