Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും. സമരം അവസാനിപ്പിക്കാന്‍ നടത്തിയ മന്ത്രി തല ചര്‍ച്ച പരാജയപ്പെട്ടു. ഒരു രൂപ നിരക്കു വര്‍ദ്ധിപ്പിച്ചത് തത്വത്തില്‍ അംഗീകരിക്കുന്നു, എന്നാല്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുകയാണെന്ന് ചര്‍ച്ചയ്ക്കിരുന്ന ബസുടമകള്‍ പറഞ്ഞു.

രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ മിനിമം ചാര്‍ജ് പരമാവധി 8 രൂപയാണ് അത് ഇപ്പോള്‍ അംഗീകരിച്ചു. എന്നാൽ ഇതിലും വർ‌ധവ് വേണമെങ്കിൽ മറ്റൊരു കമ്മീഷനെ വെക്കാമെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഏഴ് സംഘടന പ്രതിനിധികൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. ചര്‍ച്ചയ്‌ക്കെത്തിയ ഒരു വിഭാഗം ബസുടമകളെ യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിനെത്തുടര്‍ന്ന് ചേരി തിരിഞ്ഞ് സംഘട്ടനം നടത്തിയിരുന്നു.

Bus

ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ചര്‍ച്ച നടത്താനെത്തിയ സ്വകാര്യ ബസ് ഉടമകളാണ് പ്രതിഷേധമറിയിച്ചത്. പന്ത്രണ്ട് സംഘടനകള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്. എന്നാല്‍ ഏഴ് സംഘടനാ പ്രതിനിധികളെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് ഉടമകള്‍ ചര്‍ച്ച നടക്കുന്ന മുറിക്ക് പുറത്ത് ബഹളം വെച്ചത്.

തേസമയം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് നടക്കുന്ന ചർച്ച ഔദ്യോഗികമല്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസുടമകള്‍ ഫെബ്രുവരി 19 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബസ് ഉടമകളെ മന്ത്രി ഞായറാഴ്ച ചർച്ചയ്ക്ക് വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+