Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ വലച്ച് സ്വകാര്യ ബസ് സമരം; സമരം അനിശ്ചിത കാലത്തേക്ക് നീളും, കലക്ടര്‍ വിളിച്ച ചര്‍ച്ച പരാജയം

കണ്ണൂര്‍: സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സ്വകാര്യ ബസ് സമരം കണ്ണൂര്‍ ജില്ലയെ വലച്ചു. ബോണസ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ക്ഷാമബത്ത 627 രൂപയാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

വിഷുവിന് മുമ്പുള്ള ബോണസും കഴിഞ്ഞ വര്‍ഷത്തെ ഡിഎയും നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് തൊഴിലാളികളുടെ നിലപാട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുകയാണ്. തൊഴിലാളി യൂണിയന്‍ നേതാക്കളും ബസ് ഉടമകളുമായി കലക്ട്രേറ്റില്‍ എഡിഎം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

Bus

തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ബസ് ഉടമകള്‍ അതിന് തയാറായില്ല. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച തൊഴിലാളി സംഘടനാനേതാക്കളും ബസ്സുടമകളും ചര്‍ച്ചനടത്തിയെങ്കിലും ധാരണയിലെത്താനായില്ല. ഇതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനിറങ്ങിയത്. മറ്റു ജില്ലകളില്‍ നിന്നു കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+