കേരളത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്!! 18ന് സൂചന...പിന്നെ അനിശ്ചിതകാലം!!
ആഗസ്റ്റ് 18ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ബസ് ചാര്‍ജ് വര്‍ധനയടക്കമുള്ള ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. ആഗസ്റ്റ് 18ന് സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ഗതാഗത മന്ത്രിയുമായി ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്കിലേക്ക് സ്വകാര്യ ബസുടമകള്‍ നീങ്ങുന്നത്. വിദ്യാര്‍ഥികളുടേത് അടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യങ്ങള്‍.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട് അമിതമായ ചെലവാണ് ഇപ്പോഴുള്ളതെന്നും മുന്നോട്ട് പോവാനാവാത്ത സാഹചര്യമുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.












Click it and Unblock the Notifications