Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ജീവനക്കാരും കൗണ്‍സിലര്‍മാരും കൂട്ടത്തല്ല്: കേസ് ബസ് ജീവനക്കാര്‍ക്കെതിരെ, മിന്നല്‍ പണിമുടക്ക്

തൃശൂര്‍: തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. കുന്നംകുളത്ത് ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. വിദ്യാര്‍ഥികളെ ബസില്‍ കേറ്റാത്തതിനെ ചൊല്ലിയായിരുന്നു മര്‍ദനം.

കുന്നംകുളം നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് നഗരസഭ കൗണ്‍സിലര്‍മാരും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ ഫുട്‌ബോള്‍ ലോക കപ്പിന്റെ ദീപ ശിഖാ പ്രയാണം വരവേല്‍ക്കാന്‍ നില്‍ക്കുകയായിരുന്നു നഗരസഭ ചെയര്‍ പേഴ്‌സനും കൗണ്‍സിലര്‍മാരും. ഈ സമയം സ്വകാര്യ ബസുകാര്‍ വിദ്യാര്‍ഥികളെ ബസില്‍ കേറ്റാത്തത് ശ്രദ്ധയില്‍പ്പെട്ടു. മുഴുവന്‍ വിദ്യാര്‍ഥികളെയും കയറ്റാന്‍ കഴിയില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ഇത് പൊരിഞ്ഞ തല്ലില്‍ കലാശിച്ചു.

kozhikodebusstand

അടികൊണ്ട ബസ് ജീവനക്കാരും തിരിച്ചു തല്ലി. ഈ സംഘര്‍ഷത്തിനിടെ എത്തിയ കുന്നംകുളം പോലീസ് ബസ് ജീവനക്കാരെ മാത്രം പിടികൂടുകയും ബസ് ജീവനക്കാര്‍ക്കെതിരെ മാത്രം കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

അതേസമയം നഗരസഭ അധ്യക്ഷയെ ബസ് ജീവനക്കാര്‍ തെറി വിളിച്ചതായി ആരോപണമുണ്ട്. ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+