കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂണ്‍ 11)മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സ്വകാര്യബസുകളുടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

private-bus.jpg

2006ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. എന്നാല്‍, 2009ല്‍ അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യബസ്സുടമകള്‍ സ്റ്റേ വാങ്ങിയിരുന്നു.

എന്നാല്‍, പിന്നീട് സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചതോടെ സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ്സുകള്‍ സമരത്തിനിറങ്ങിയത്

English summary
Private bus owners in the State will hold a token strike on June 11 by stopping all services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X