സ്വകാര്യ ബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം:ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ഡിസംബര്‍ 20 മുതല്‍ തുടങ്ങാനിരുന്നു അനിശ്ചിത കാല ബസ് സമരം മാറ്റിവച്ചു. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. റിപ്പോര്ട്ടിന്മേല്ഉടന് തന്നെ തുടര്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ ഡിസംബര്‍ 18 ന് അനിശ്ചിത കാല സമരം തുടങ്ങും എന്നാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചിരുന്നത്. അതിന് മുമ്പ് സൂചനാ പണിമുടക്ക് നടത്തും എന്നും പറഞ്ഞിരുന്നു. എന്നാല്‍ സൂചനാപണിമുടക്കില്‍ നിന്ന് ഒരു വലിയ വിഭാഗം വിട്ട് നിന്നത് സമരത്തെ തളര്‍ത്തിയിരുന്നു.
മിനിമം ചാര്‍ജ്ജ് എട്ട് രൂപ ആക്കി ഉയര്‍ത്തണം എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. നിലവില്‍ ആറ് രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ്. കിലോമീറ്റര്‍ നിരക്ക് കൂട്ടണമെന്നതും ആവശ്യമാണ്. ഇടക്കിടെയുള്ള ഡീസല്‍ വിലവര്‍ദ്ധനവ് സ്വകാര്യ ബസ് വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications