കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ഡിസംബര്‍ 20 മുതല്‍ തുടങ്ങാനിരുന്നു അനിശ്ചിത കാല ബസ് സമരം മാറ്റിവച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ഉടന്‍ തന്നെ തുടര്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Private Bus

നേരത്തെ ഡിസംബര്‍ 18 ന് അനിശ്ചിത കാല സമരം തുടങ്ങും എന്നാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചിരുന്നത്. അതിന് മുമ്പ് സൂചനാ പണിമുടക്ക് നടത്തും എന്നും പറഞ്ഞിരുന്നു. എന്നാല്‍ സൂചനാപണിമുടക്കില്‍ നിന്ന് ഒരു വലിയ വിഭാഗം വിട്ട് നിന്നത് സമരത്തെ തളര്‍ത്തിയിരുന്നു.

മിനിമം ചാര്‍ജ്ജ് എട്ട് രൂപ ആക്കി ഉയര്‍ത്തണം എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. നിലവില്‍ ആറ് രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ്. കിലോമീറ്റര്‍ നിരക്ക് കൂട്ടണമെന്നതും ആവശ്യമാണ്. ഇടക്കിടെയുള്ള ഡീസല്‍ വിലവര്‍ദ്ധനവ് സ്വകാര്യ ബസ് വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.

English summary
Private Bus strike postponed .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X