Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിവെച്ചത്!

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ജനുവരി 31 മുതലായിരുന്നു അനിശ്ചിതകാല ബസ് സമരം നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പുനെത്തുടര്‍ന്നാണ് തീരുമാനം.

ഡീസല്‍ ചാര്‍ജ് വിലവര്‍ധനയ്ക്ക് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കുക,മിനിമം ചാര്‍ജ് പത്ത് രൂപയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചത്. അതേസമയം ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരമെന്നും ഉടമകള്‍ പറഞ്ഞു.

Bus

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതനിധികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+