സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; ചാര്‍ജ് വര്‍ധന മുഖ്യ ആവശ്യം
ബസ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കണമെന്നാണ് ആവശ്യം.
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കണമെന്നാണ് ആവശ്യം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് ബസ് പണിമുടക്ക് .
ദേശ സാത്കൃത മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന സംവകാര്യബസ് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയതു പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

നേരത്തെ ജനുവരി 19നായിരുന്നു പണിമുടക്ക് നടത്താന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ കലോത്സവം നടക്കുന്ന സമയമായതിനാല്‍ പണിമുടക്ക് മാറ്റി വെക്കുകയായിരുന്നു. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടിന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍ കമ്മറ്റി ചെയര്‍മാന്‍ വിജെ സെബാസ്റ്റിയന്‍ പറഞ്ഞു.












Click it and Unblock the Notifications