കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് പണിമുടക്ക് കെഎസ്ആര്‍ടിസിക്ക് ചാകരയായി, ഇന്നലെ മലപ്പുറത്ത് ലഭിച്ച കളക്ഷന്‍ 30ലക്ഷം രൂപ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: യാത്രാ കൂലി വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ചാകരയായി. ഇന്നലെ മാത്രം മലപ്പുറം ജില്ലയില്‍നിന്നും കെഎസ്ആര്‍ടിസിക്ക് ലഭിച്ച കളക്ഷന്‍ 30 ലക്ഷത്തോളം രൂപയാണ്.
നിലവിലെ ബസ് സര്‍വീസുകള്‍ക്കു പുറമേ മലപ്പുറം, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങി. അതേ സമയം മതിയായ ബസുകളുടെ ലഭ്യതയില്ലായ്മയാണ് പുതിയ സര്‍വീസുകള്‍ അനുവദിക്കാന്‍ അധികൃതരെ കുഴക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്് അയക്കാനും ഉള്ള റൂട്ടുകളില്‍ തന്നെ അധികം ബസുകള്‍ അനുവദിക്കാനും ബസുകളുടെ ലഭ്യതയില്ലായ്മ തടസ്സമാവുന്നുണ്ട്.

ജനങ്ങളെ വലച്ച് അനിശ്ചിതകാല ബസ് സമരം തുടരുന്നു... കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി...

രാവിലെയും വൈകിട്ടുമായി മുഴുവന്‍ ബസുകളിലും യാത്രക്കാരുടെ വന്‍തിരിക്കായിരുന്നു. ജില്ലയിലെ പ്രധാന പാതകളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സാന്നിധ്യം കാരണം യാത്രക്കാര്‍ കൂടുതലൊന്നും വലഞ്ഞില്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാര്‍ ദുരിതത്തിലായി. പലര്‍ക്കും സമാന്തര സര്‍വീസുകളാണ് ആശ്രയമായത്. വിദ്യാര്‍ഥികളും ഓഫീസുകളിലും മറ്റും എത്തേണ്ട ജീവനക്കാരും ഇതേതുടര്‍ന്ന് വളരെ ബുദ്ധിമുട്ടി. അതേസമയം ഇരു ചക്രവാഹനങ്ങല്‍ സുലഭമായതിനാല്‍ ഒരു പരിധി വരെ ആളുകള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തടസ്സമുണ്ടായിട്ടില്ല.

ksrtc


സമരം തുടരുകയാണെങ്കില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. മലപ്പുറം ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കാറുള്ള മഞ്ചേരി-തുരൂര്‍ റൂട്ടില്‍ പതിവു പോലെ ഒമ്പതു വാഹനങ്ങള്‍ തന്നെയാണ് നിരത്തിലിറങ്ങിയത്. ജില്ലയില്‍ മതിയായ ബസുകളില്ലാത്തതിനാല്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് വരുത്തി നിരത്തിലറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. എന്നാല്‍ സ്വകാര്യ ബസുകളുടെ അഭാവം കാരണം മിക്ക നഗരങ്ങളിലെയും കമ്പോളത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിപണം നടത്തുന്ന സ്ഥാപനങ്ങളെയാണ് ഇത് സാരമായി ബാധിച്ചത്.

ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി! തീരുമാനം ഉടൻ, മിനിമം ചാർജ് ഇനി എട്ട് രൂപ...ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി! തീരുമാനം ഉടൻ, മിനിമം ചാർജ് ഇനി എട്ട് രൂപ...

സ്വകാര്യ ബസ് സമരം യാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നതെങ്കിലും കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്ലകാലമാണ്. സമരം തുടരുന്നിടത്തോളം കെഎസ്ആര്‍ടിസിക്ക് ലാഭം വര്‍ധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. അതേസമയം മിനിമം ചാര്‍ജ് ഇനത്തില്‍ ഒരു രൂപ കൂട്ടി നല്‍കി എട്ടു രൂപയാക്കി സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അതില്‍ തൃപ്തരാവാതെ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ നടപടിയില്‍ ജനം രോഷത്തിലാണ്. ബസ് ഉടമകളുടെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്‌നാട്ടിലും മറ്റും ഇപ്പോഴും അഞ്ചു രൂപയില്‍ താഴെ മാത്രമാണ് മിനിമം ചാര്‍ജെന്നും ഇവിടെ ഇരട്ടി തുക നല്‍കിയിട്ടും ഉടമകള്‍ സമരം നടത്തി യാത്രക്കാരെ കബളിപ്പിക്കുകയാണെന്നുമാണ് പ്രധാന ആരോപണം.

English summary
private bus strikegave bumper for ksrtc,30 lakh collection in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X