കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിച്ചാല്‍ ബസ്സുകള്‍ നിരത്തില്‍ തടയും: കെ എസ് യു

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്ന ബസ്സുകള്‍ നിരത്തുകളില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സര്‍ക്കാര്‍ പറഞ്ഞ നിരക്കില്‍ നിന്നും വിത്യസ്തമായ നിരക്കുകളാണ് പലയിടങ്ങളിലും ബസ്സുകള്‍ ഈടാക്കുന്നത്. നിര്‍ദ്ദേശിച്ച തുകയില്‍ നിന്നും ഇരട്ടി തുക ഈടാക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. നിരത്തില്‍ തടയുന്ന ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി പ്രതിഷേധിക്കാനാണ് ഉദ്ദേശമെങ്കില്‍ നിരന്തരമായി സര്‍വ്വീസ് നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും അഭിജിത്ത് പറഞ്ഞു.

ജോണിയെത്തിയത് വൈദികനെ കൊല്ലാന്‍ തന്നെ, തമ്മില്‍ തര്‍ക്കമുണ്ടായി, ഫാദറിന്റെ ആ വാക്കാണ് ജീവനെടുത്തത്ജോണിയെത്തിയത് വൈദികനെ കൊല്ലാന്‍ തന്നെ, തമ്മില്‍ തര്‍ക്കമുണ്ടായി, ഫാദറിന്റെ ആ വാക്കാണ് ജീവനെടുത്തത്

ബസ്സു മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുള്ളത്. വേട്ടക്കാരനൊപ്പം ചേരുകയും ഇരയോടപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അന്യായമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കിയാല്‍ ആര്‍ ടി ഒ ഓഫീസ്സ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു. ബത്തേരിയില്‍ കഴിഞ്ഞ ദിവസം സമരം ചെയ്ത കെഎസ് യു പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ ശ്രമിച്ച പൊലീസ് നടപടിയില്‍ അദ്ദേഹം പ്രതിഷേധിച്ചു.

ksuprotest-

സംസ്ഥാനത്തെ കലാലയങ്ങളില്‍ ഉടനീളെ എസ് എഫ് ഐ ആക്രമരാഷ്ട്രീയം അഴിച്ചു വിടുകയാണ്. പകപോക്കല്‍ രാഷ്ട്രീയവുമായി ക്യാമ്പസുകളില്‍ കെ എസ് യു പ്രവര്‍ത്തകരെ വേട്ടയാടുന്ന സമീപനമാണ് എസ് എഫ് ഐ സ്വീകരിച്ചു വരുന്നത്. മുഖ്യമന്ത്രിക്കെതിരെ കടക്കുപുറത്ത് വിമര്‍ശനാത്മകമായ ചോദ്യമുന്നയിച്ചന്ന പേരില്‍ ലോ കോളേജ് അധ്യാപികയുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്നതിലൂടെ ് എസ് എഫ് ഐയുടെ ഫാസിസമാണ് പുറത്തു വന്നിരിക്കുന്നത്. കലാലായ യൂണിയന്‍ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കെ എസ് യു പ്രവര്‍ത്തകന്‍ ഋത്വിക്കിനെ മര്‍ദ്ദിച്ചതിന് എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ അധ്യാപകരെ വെല്ലുവിളിച്ചിരുന്നു .ഇതിന്റെ ഭാഗമായാണ് അധ്യാപികക്കെതിരെ വിവാദം സൃഷ്ടിച്ചതെന്നും അഭിജിത്ത് പറഞ്ഞു.

ksu-

കെ എസ് യു പ്രവര്‍ത്തകരെ ക്യാമ്പസിനുള്ളില്‍ കയറി മര്‍ദ്ദിക്കുമെന്നാണ് ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത് . സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളും ഇത്തരത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ എസ് എഫ് ഐ ഭീഷണി മുഴക്കുകയും ആക്രമണം അഴിച്ചു വിടുകയുമാണ്. എസ് എഫ് ഐയുടെ ആക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ ക്യാമ്പയിനുമായി മുന്നോട്ടു പോകുമെന്നും അഭിജിത്ത് കൂട്ടിചേര്‍ത്തൂ. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ലയണല്‍ മാത്യൂ, ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഓംഹ്രീം തലമാറട്ടെ.. മുഴനീക്കം ചെയ്യേണ്ട രോഗി രക്തം കട്ടപിടിച്ചതിനുള്ള ഓപ്പറേഷൻ ടേബിളിൽ, ക്രൂരം!!ഓംഹ്രീം തലമാറട്ടെ.. മുഴനീക്കം ചെയ്യേണ്ട രോഗി രക്തം കട്ടപിടിച്ചതിനുള്ള ഓപ്പറേഷൻ ടേബിളിൽ, ക്രൂരം!!

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!

English summary
private bus will blocked in roads if it demands more money from students says KSU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X