• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓഗസ്റ്റ് 1 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി. ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണ്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഇതോടെയാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിക്കുന്നത്.

cmsvideo
    No more complete lockdown in Kerala | Oneindia Malayalam

    ഈയിടെയായിരുന്നു സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. തീരുമാന പ്രകാരം മിനിമം ചാര്‍ജ് എട്ട് രൂപ എന്ന നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് രണ്ടര കിലോ മീറ്റര്‍ ദൂരപരിധിയിലായിരുന്നു. എന്നാല്‍ അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ് ഈടാക്കാനായിരുന്നു മന്ത്രിസഭ അനുമതി നല്‍കിയത്.

    ഇതുവരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിനാണ് മിനിമം ചാര്‍ജ് 8 രൂപ ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എട്ട് രൂപ നിരക്കില്‍ രണ്ടര കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 10 രൂപയാണ് നല്‍കിയിരുന്നത്. കൊറോണ പ്രതിസന്ധി തീരും വരെയാണ് ഈ വര്‍ധനവ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് ഉടമകളുടെ പ്രതിസന്ധികള്‍ മാറുന്നില്ല.

    ലോക്ക് ഡൗണ്‍ കാലത്ത് ചാര്‍ജ് കൂട്ടിയ നടപടി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തിലായിരുന്നു അധികനിരക്ക് പിന്‍വലിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയുടെ മറപിടിച്ചാണ് പിന്നീട് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജ് 12 ആക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇതേ നിലപാടാണ് കെഎസ്ആര്‍ടിസിക്കും.

    ബിഎസ്പി കോടതിയില്‍, തുണ ബിജെപിക്ക്; ഒരു കാര്യവുമില്ലെന്ന് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ പാര്‍ട്ടിയുടേത്

    വിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചു

    English summary
    Private buses will Stop service from August 1 due to the financial crisis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X