Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സ്വിഫ്റ്റ് വിവാദം: സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ നിരക്കുകൾ കുറച്ച് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ബസ് ലോബിക്ക് വേണ്ടി കെ സ്വിഫ്റ്റിന് എതിരെ വ്യാപകമായ പ്രചാരണം നടത്തുകയാണ് എന്ന് ആരോപണമുണ്ട്. അതിന് പിന്നാലെ സ്വകാര്യ ബസ്സുകളുടേയും കെ-സ്വിഫ്റ്റ് ബസ്സുകളുടേയും നിരക്ക് താരതമ്യപ്പെടുത്തി കെഎസ്ആർടിസി ഫേസ്ബുക്കിൽ രംഗത്ത് വരികയുമുണ്ടായി. ഈ താരതമ്യം ചർച്ചയായതിന് പിന്നാലെ സ്വകാര്യ ബസുകൾ നിരക്കുകൾ കുറച്ച് തുടങ്ങി.

ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

എഎം ആരിഫ് എംപിയുടെ പ്രതികരണം വായിക്കാം: ' സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക. കേരള സർക്കാർ നിരത്തിലിറക്കിയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇന്നലെ വൈകിട്ട് സ്വകാര്യ ബസിൻ്റെ ബാംഗ്ലൂർ - തിരുവനന്തപുരം സർവ്വീസ് 4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കിയത്.

66

എന്നാൽ ബുക്കിംഗ് സൈറ്റിൽ നോക്കുമ്പോൾ "From Rs.1599" എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്. വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രം പത്രമാധ്യമങ്ങൾ ഈ കൊള്ളയുടെ വാർത്തകൾ ഇട്ടതിനു ശേഷം മറ്റൊരു വിഷയത്തിലേയ്ക്ക് മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ? അന്നു കെ എസ് ആർ ടി സി യുടെ ബസുകൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാൻ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാർഗ്ഗം എന്ന നിലയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ ഉദയം.

Recommended Video

cmsvideo
    ആനയും ആനവണ്ടിയും നേര്‍ക്കുനേര്‍, മാസ്സായി ഡ്രൈവര്‍ | Oneindia Malayalam

    ഇന്നലെ കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷം സ്വകാര്യ ബസ് ലോബികൾ അമിത നിരക്ക് കുറച്ചതിൻ്റെ സ്ക്രീൻ ഷോർട്ട് ഞങ്ങൾ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു. കെഎസ്ആർടിസി എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം. കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. "Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...... കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: ഫോൺ:0471-2465000 കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+