സ്വാശ്രയ എന്‍ജിനീയറിംഗ് പൊതുഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കൊളെജുകളിലെ ഫീസ് പൊതുവായി 75,000 രൂപയാക്കി നിശ്ചയിച്ചു. സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്‌മെന്റിന് കീഴില്‍ വരുന്ന കൊളെജുകളിലാണ് ഈ ഫീസ്. അന്‍പത് ശതമാനം സര്‍ക്കാര്‍ സീറ്റലും ഈ നിരക്കാണ് ഈടാക്കുക. മാത്രമല്ല മാനേജ്‌മെന്റ് സീറ്റില്‍ പതിനായിരം രൂപകൂടി അധികമായി വാങ്ങും.
ക്യാപിറ്റേഷന്‍ ഫീസ് ആയി ഈടാക്കിയിരുന്ന പതിനായിരും രൂപ ഇനി മുതല്‍ പ്രത്യേക ഫീസ് ആയിട്ടാണ് ഈടാക്കുക. എന്നാല്‍ എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് നിരക്ക് ഒന്നേ മുക്കാല്‍ ലക്ഷത്തില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി കുറച്ചു.

സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ക്യാപിറ്റേഷന്‍ ഫീസ് ഉള്‍പ്പടെ മാറ്റി സ്‌പെഷ്യല്‍ ഫീസായി ഈടാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സീറ്റുഖലിലും പൊതുവായി ഫീസ് ഇടാക്കുന്നതോടെയ സ്വാശ്രയ എഞ്ചിനീയറിംഗ് കൊളെയുകളുയെ അന്‍പത് അന്‍പത് അനുപാതം അട്ടിമറിയ്ക്കപ്പെടും.
എന്നാല്‍ ഇത്രയധികം ഫീസ് നല്‍കി പഠിയ്ക്കാന്‍ കുട്ടികളെ കിട്ടുമോ എന്നും ആശങ്കയുണ്ട്. സംസ്ഥാനത്തെ 113 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളെജുകളിലായി 41380 സീറ്റുകളിലെ പ്രവേശനം സംബന്ധിച്ചാണ് സര്‍ക്കാരുമായി കൊളെജുകള്‍ ധാരണയിലെത്തിയത്. എന്നാല്‍ പ്രത്യേക പ്രവേശനപരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതിനാല്‍ മാനേജ്‌മെന്റ് സീറ്റുകളെപ്പറ്റി ധാരണയായില്ല.












Click it and Unblock the Notifications