സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് അംഗീകാരം.. വിജ്ഞാപനം ഉടന്‍
തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവിന് അംഗീകാരം. മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തെ നടന്ന ചര്‍ച്ചയിലാണ് വേതനക്കാര്യത്തില്‍ തീരുമാനമായത്. പക്ഷേ അത് നടപ്പാക്കിയിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ എതിര്‍പ്പുകള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കുക. ഏഴോഴം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശയെ എതിര്‍ത്തു.

ഒക്ടോബര്‍ എന്ന് മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കാനാണ് ലേബര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. മാനേജുമെന്റുകള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അത് അഡൈ്വസറി ബോര്‍ഡില്‍ അറിയിക്കാനും യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നതിന് പിന്നാലെ സര്‍ക്കാര്‍ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കും.












Click it and Unblock the Notifications