ദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾ
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിനെ കാണാന്‍ വന്‍ വിഐപി എത്തിയതായി അഭ്യൂഹം പരന്നു. രണ്ട് ആഡംബര കാറുകളും അവയ്ക്ക് അകമ്പടിയായി സുരക്ഷാ വാഹനങ്ങള്‍ വേറേയും. ആശങ്കയും അഭ്യൂഹവും പരക്കാന്‍ ഇതില്പരം വേറെ എന്ത് വേണം?
ദിലീപിന്റെ ആലുവയിലെ വീട്ടിലേക്കായിരുന്നു ഇവര്‍ എത്തിയത്. പോലീസ് ഇങ്ങനെ ഒരു വിവരം തന്നെ അറിഞ്ഞിരുന്നില്ല. പോലീസ് പോലും അറിയാതെ ഏത് വമ്പന്‍ വിഐപി ആണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നായി പിന്നെ ചര്‍ച്ച.
ആലുവയിലെ ഒരു കടയില്‍ നിന്ന് വലിയൊരു നിലവിളക്കും വാങ്ങിയാണ് ഇവര്‍ ദിലീപിനെ കാണാന്‍ എത്തിയത്. പോലീസ് അന്വേഷണത്തില്‍ ഒടുവില്‍ അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്തു.

ദിലീപിനെ കാണാന്‍
കഴിഞ്ഞ ദിവസമാണ് ദിലീപിനെ കാണാന്‍ വന്‍ സംഘം എത്തിയത്. നിരവധി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് ആഡംബര കാറുകളിലായിട്ടായിരുന്നു സന്ദര്‍ശകര്‍ എത്തിയത്.

സായുധ വാഹനങ്ങള്‍
സായുധ വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ഇവര്‍ എത്തിയത്. ഏതോ വലിയ വിഐപി തന്നെ ആയിരിക്കും ഇത് എന്നായിരുന്നു എല്ലാവരും കരുതിയത്.

പോലീസ് അറിഞ്ഞുപോലും ഇല്ല
എന്നാല്‍ ഇങ്ങനെ ഒരു സംഭവം പോലീസ് അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല., മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മാത്രമാണ് പോലീസ് വിവരം അറിഞ്ഞത്.

നഗരത്തില്‍ അരിച്ചുപെറുക്കി
തങ്ങള്‍ അറിയാതെ ദിലീപിനെ കാണാന്‍ എത്തിയ വിഐപിയ്ക്ക് വേണ്ടി പോലീസ് ശക്തമായ തിരച്ചില്‍ തന്നെ നടത്തി. എന്നാല്‍ കണ്ടെത്തിയത് മറ്റൊന്നായിരുന്നു.

തണ്ടര്‍ ഫോഴ്സ്
ഗോവയിലെ സ്വകാര്യ സുരക്ഷ ഏജന്‍സി ആയ തണ്ടര്‍ ഫോഴ്സിലെ അംഗങ്ങള്‍ ആയിരുന്നു ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് സൂചന. പഴയ പരിചയം പുതുക്കാന്‍ എത്തിയതായിരുന്നു ഇവര്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

അപ്പോള്‍ ആഡംബര കാറുകള്‍?
തണ്ടര്‍ ഫോഴ്സിന്റെ സായുധ അകമ്പടിയോടെ രണ്ട് ആഡംബര കാറുകളിലും ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ ആരാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

മുപ്പത്തിയേഴായിരത്തിന്റെ നിലവിളിക്ക്
വെറും കൈയ്യോടെ ആയിരുന്നില്ല ഇവര്‍ എത്തിയത്. ആലുവയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ 37,000 രൂപ വിലയുള്ള ഒരു വലിയ നിലവിളക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അരമണിക്കൂര്‍
വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടിലെത്തി ദിലീപിനെ കണ്ടു. അരമണിക്കൂറോളം നേരം ആലുവയിലെ വീട്ടില്‍ ദിലീപിനൊപ്പം ചെലവഴിക്കുകയും ചെയ്തു.

കേരള ബന്ധം
അറിയപ്പെടുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. ഇവരിടെ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആണെന്നാണ് റിപ്പോര്‍ട്ട്.

ആശയക്കുഴപ്പം മാറുന്നില്ല
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതിനാല്‍ പോലീസ് പിന്നീട് കാര്യമായ അന്വേഷണം ഒന്നും നടത്തിയിട്ടില്ല എന്നാണ് സൂചന. എന്നാലും ആ സന്ദര്‍ശനത്തില്‍ വിഐപികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
മനോരമ ന്യൂസ് റിപ്പോര്‍ട്ട്
മനോരമ ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്ത കാണാം.

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കര്‍ശന ഉപാധികളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതി?
കേസില്‍ 11-ാം പ്രതി ആയിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കി ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.

ഗൗരവമായ കുറ്റം
ദിലീപ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായതുകൊണ്ട് ഒന്നാം പ്രതിയാക്കുന്നതില്‍ പിശകില്ലെന്നാണ് സൂചന. കുറ്റകൃത്യം നടപ്പിലാക്കിയ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തി വൈരാഗ്യം ഇല്ലായിരുന്നു എന്നതും ദിലീപിന് തിരിച്ചടിയായേക്കും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications