കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾ

Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെ കാണാന്‍ സായുധ സംഘം! ആരാണ് ആ വിഐപികള്‍? | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിനെ കാണാന്‍ വന്‍ വിഐപി എത്തിയതായി അഭ്യൂഹം പരന്നു. രണ്ട് ആഡംബര കാറുകളും അവയ്ക്ക് അകമ്പടിയായി സുരക്ഷാ വാഹനങ്ങള്‍ വേറേയും. ആശങ്കയും അഭ്യൂഹവും പരക്കാന്‍ ഇതില്‍പരം വേറെ എന്ത് വേണം?

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

ദിലീപിന്റെ ആലുവയിലെ വീട്ടിലേക്കായിരുന്നു ഇവര്‍ എത്തിയത്. പോലീസ് ഇങ്ങനെ ഒരു വിവരം തന്നെ അറിഞ്ഞിരുന്നില്ല. പോലീസ് പോലും അറിയാതെ ഏത് വമ്പന്‍ വിഐപി ആണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നായി പിന്നെ ചര്‍ച്ച.

ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; പിന്നെ കിട്ടിയത്...ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; പിന്നെ കിട്ടിയത്...

ആലുവയിലെ ഒരു കടയില്‍ നിന്ന് വലിയൊരു നിലവിളക്കും വാങ്ങിയാണ് ഇവര്‍ ദിലീപിനെ കാണാന്‍ എത്തിയത്. പോലീസ് അന്വേഷണത്തില്‍ ഒടുവില്‍ അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്തു.

'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...

ദിലീപിനെ കാണാന്‍

ദിലീപിനെ കാണാന്‍

കഴിഞ്ഞ ദിവസമാണ് ദിലീപിനെ കാണാന്‍ വന്‍ സംഘം എത്തിയത്. നിരവധി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് ആഡംബര കാറുകളിലായിട്ടായിരുന്നു സന്ദര്‍ശകര്‍ എത്തിയത്.

സായുധ വാഹനങ്ങള്‍

സായുധ വാഹനങ്ങള്‍

സായുധ വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ഇവര്‍ എത്തിയത്. ഏതോ വലിയ വിഐപി തന്നെ ആയിരിക്കും ഇത് എന്നായിരുന്നു എല്ലാവരും കരുതിയത്.

പോലീസ് അറിഞ്ഞുപോലും ഇല്ല

പോലീസ് അറിഞ്ഞുപോലും ഇല്ല

എന്നാല്‍ ഇങ്ങനെ ഒരു സംഭവം പോലീസ് അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല., മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മാത്രമാണ് പോലീസ് വിവരം അറിഞ്ഞത്.

നഗരത്തില്‍ അരിച്ചുപെറുക്കി

നഗരത്തില്‍ അരിച്ചുപെറുക്കി

തങ്ങള്‍ അറിയാതെ ദിലീപിനെ കാണാന്‍ എത്തിയ വിഐപിയ്ക്ക് വേണ്ടി പോലീസ് ശക്തമായ തിരച്ചില്‍ തന്നെ നടത്തി. എന്നാല്‍ കണ്ടെത്തിയത് മറ്റൊന്നായിരുന്നു.

തണ്ടര്‍ ഫോഴ്‌സ്

തണ്ടര്‍ ഫോഴ്‌സ്

ഗോവയിലെ സ്വകാര്യ സുരക്ഷ ഏജന്‍സി ആയ തണ്ടര്‍ ഫോഴ്‌സിലെ അംഗങ്ങള്‍ ആയിരുന്നു ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് സൂചന. പഴയ പരിചയം പുതുക്കാന്‍ എത്തിയതായിരുന്നു ഇവര്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

അപ്പോള്‍ ആഡംബര കാറുകള്‍?

അപ്പോള്‍ ആഡംബര കാറുകള്‍?

തണ്ടര്‍ ഫോഴ്‌സിന്റെ സായുധ അകമ്പടിയോടെ രണ്ട് ആഡംബര കാറുകളിലും ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ ആരാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

മുപ്പത്തിയേഴായിരത്തിന്റെ നിലവിളിക്ക്

മുപ്പത്തിയേഴായിരത്തിന്റെ നിലവിളിക്ക്

വെറും കൈയ്യോടെ ആയിരുന്നില്ല ഇവര്‍ എത്തിയത്. ആലുവയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ 37,000 രൂപ വിലയുള്ള ഒരു വലിയ നിലവിളക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 അരമണിക്കൂര്‍

അരമണിക്കൂര്‍

വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടിലെത്തി ദിലീപിനെ കണ്ടു. അരമണിക്കൂറോളം നേരം ആലുവയിലെ വീട്ടില്‍ ദിലീപിനൊപ്പം ചെലവഴിക്കുകയും ചെയ്തു.

കേരള ബന്ധം

കേരള ബന്ധം

അറിയപ്പെടുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. ഇവരിടെ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

ആശയക്കുഴപ്പം മാറുന്നില്ല

ആശയക്കുഴപ്പം മാറുന്നില്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതിനാല്‍ പോലീസ് പിന്നീട് കാര്യമായ അന്വേഷണം ഒന്നും നടത്തിയിട്ടില്ല എന്നാണ് സൂചന. എന്നാലും ആ സന്ദര്‍ശനത്തില്‍ വിഐപികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

മനോരമ ന്യൂസ് റിപ്പോര്‍ട്ട്

മനോരമ ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്ത കാണാം.

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കര്‍ശന ഉപാധികളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതി?

ഒന്നാം പ്രതി?

കേസില്‍ 11-ാം പ്രതി ആയിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കി ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.

ഗൗരവമായ കുറ്റം

ഗൗരവമായ കുറ്റം

ദിലീപ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായതുകൊണ്ട് ഒന്നാം പ്രതിയാക്കുന്നതില്‍ പിശകില്ലെന്നാണ് സൂചന. കുറ്റകൃത്യം നടപ്പിലാക്കിയ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തി വൈരാഗ്യം ഇല്ലായിരുന്നു എന്നതും ദിലീപിന് തിരിച്ചടിയായേക്കും.

English summary
Private security agency team visited Dileep at his residence made confusion. The team consisted Two luxury cars and several security vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X