സ്വകാര്യ സുരക്ഷ പോലീസിനെ അറിയിക്കേണ്ട; തണ്ടർ ഫോഴ്‌സുമായി കരാർ ഒപ്പിട്ടിട്ടില്ല... ദിലീപിന്റെ മറുപടി?

കൊച്ചി: സ്വകാര്യ സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിന് ദിലീപ് അധികം വൈകാതെ തന്നെ മറുപടി നല്‍കും. താന്‍ ഇതുവരെ സ്വകാര്യ ഏജന്‍സിയുമായി സുരക്ഷയുടെ കാര്യത്തില്‍ കരാര്‍ ഒപ്പിട്ടിട്ടില്ല എന്നായിരിക്കും ദിലീപിന്റെ മറുപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ടെലിവിഷന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്ത് സാഹചര്യത്തിലാണ് ഇപ്പോള്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചത് എന്ന ചോദ്യമായിരുന്നു പോലീസ് പ്രധാനമായും ഉന്നയിച്ചത്. സുരക്ഷ ജീവനക്കാരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും പോലീസ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ആദ്യ ഉത്തരത്തോടെ തന്നെ ഈ വിവാദം അവസാനിക്കാനാണ് സാധ്യത. എങ്കിലും എന്തിനാണ് വന്‍ സംഘം ദിലീപിനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത് എന്ന സംശയം ബാക്കി നില്‍ക്കും.

കരാര്‍ ഇല്ല

കരാര്‍ ഇല്ല

സ്വകാര്യ സുരക്ഷ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സുമായി താന്‍ ഒരു കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ല എന്നായിരിക്കും ദിലീപിന്റെ മറുപടി എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം തെളിയിക്കാനും ദിലീപിന് സാധ്യമായേക്കും.

പോലീസിനെ അറിയിക്കേണ്ട

പോലീസിനെ അറിയിക്കേണ്ട

സ്വകാര്യ സുരക്ഷയുടെ കാര്യം പോലീസിനെ അറിയിക്കേണ്ടതില്ല എന്ന നിയമോപദേശവും ദിലീപിന് കിട്ടിയിട്ടുണ്ട് എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല് ഈ നിയമോപദേശത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

പ്രാഥമിക ചര്‍ച്ച

പ്രാഥമിക ചര്‍ച്ച

കഴിഞ്ഞ ദിവസം തണ്ടര്‍ ഫോഴ്‌സിന്റെ വന്‍ സംഘം ദിലീപിനെ ആലുവയിലെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത് വലിയ വിവാദം ആയിരുന്നു. എന്നാല്‍ അന്ന് നടന്നത് ഒരു പ്രാഥമിക ചര്‍ച്ച മാത്രമായിരുന്നു എന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിലവിളക്കുമായി!!!

നിലവിളക്കുമായി!!!

ആലുവയിലെ ഒരു കടയില്‍ നിന്ന് പതിനായിരങ്ങള്‍ വിലയുള്ള ഒരു നിലവിളക്കും വാങ്ങിയാണ് സംഘം ദിലീപിനെ കാണാന്‍ എത്തിയത്. ഇക്കാര്യം ആദ്യ ദിവസം തന്നെ പുറത്ത് വന്നിരുന്നു.

സൗഹൃദ സന്ദര്‍ശനം

സൗഹൃദ സന്ദര്‍ശനം

തണ്ടര്‍ ഫോഴ്‌സിന്റെ ഉടമയുമായി സൗഹൃദം ഉണ്ട് എന്നും അതുകൊണ്ട് മാത്രമാണ് അവര്‍ വീട്ടിലെത്തിയത് എന്നും ആണ് വിശദീകരണം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ വീട്ടില്‍ കയറുകയായിരുന്നു എന്നും സൂചനയുണ്ട്.

കേരളത്തിലെ മേധാവി

കേരളത്തിലെ മേധാവി

തണ്ടര്‍ ഫോഴ്‌സിന്റെ കേരളത്തിലെ ചുമതല വഹിക്കുന്ന മുന്‍ പോലീസ് സൂപ്രണ്ടും ദിലീപിനെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അരമണിക്കൂറോളം നീണ്ടുനിന്നിരുന്നു ആ കൂടിക്കാഴ്ച.

സുരക്ഷയെ കുറിച്ച്

സുരക്ഷയെ കുറിച്ച്

ദിലീപ് സ്വകാര്യ സുരക്ഷയെ കുറിച്ച് ആലോചിച്ചിരുന്നു എന്നും മംഗളം ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ ഭാഗമായാണത്രെ തണ്ടര്‍ ഫോഴ്‌സുമായി ചര്‍ച്ച നടത്തിയത്.

സുരക്ഷ തുടങ്ങിയെന്ന മട്ടില്‍

സുരക്ഷ തുടങ്ങിയെന്ന മട്ടില്‍

എന്നാല്‍ തണ്ടര്‍ ഫോഴ്‌സ് ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തു എന്ന മട്ടില്‍ ആയിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. മൂന്ന് സുരക്ഷ ജീവനക്കാര്‍ ദിലീപിനൊപ്പം ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പരാതിയില്ല

പരാതിയില്ല

എന്തായാലും തനിക്ക് സുരക്ഷ ഭീണിയുണ്ട് എന്ന രീതിയില്‍ ദിലീപ് ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ദിലീപിനെ പുറത്തിറക്കുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് നേരത്തേ പോലീസ് പറഞ്ഞിട്ടുണ്ടുതാനും. ഇതിന്റെ ഭാഗമായിട്ടായിരുന്നു ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രം കോടതിയില്‍ ഹാജരാക്കിയിരുന്നത്.

പ്രശ്‌നങ്ങള്‍ ഇല്ല

പ്രശ്‌നങ്ങള്‍ ഇല്ല

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് യാത്രകള്‍ ചെയ്തിട്ടുണ്ട്. ആള്‍ത്തിരക്കുള്ള ശബരിമലയില്‍ വരെ എത്തി. ഒരു സുരക്ഷാഭീഷണിയും അദ്ദേഹം ഇതുവരെ നേരിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+