Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലവനും വെടിവച്ച് കൊന്നാല്‍ എന്തായിരിക്കും ദിലീപിന്റെ ഗതി? ചോദിച്ചത് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം/കൊച്ചി: സുരക്ഷയ്ക്ക് വേണ്ടി ദിലീപ് സ്വകാര്യ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയ സംഭവം വീണ്ടും ചൂടുപിടിക്കുന്നു. ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടിട്ടില്ല എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ അങ്ങനെ ഒരു കരാര്‍ ഉണ്ടായിക്കൂടെന്നും ഇല്ല.

ദിലീപിന് സ്വകാര്യ സുരക്ഷ ഒരുക്കേണ്ട സാഹചര്യം ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചാനല്‍ ചര്‍ച്ചകള്‍. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ്ജും പങ്കെടുത്തിരുന്നു.

ദിലീപ് സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്ക് വേണ്ടി സമീപിച്ചതില്‍ ഒരു തെറ്റും ഇല്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അതിനുളള കാരണവും ജോര്‍ജ്ജ് പറയുന്നുണ്ട്.

ദിലീപിനൊപ്പം

ദിലീപിനൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിന് ഏറ്റവും അധിരകം പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. ഇപ്പോഴും ആ പിന്തുണയ്ക്ക് കുറവില്ല.

പോലീസിനെ അറിയിക്കണം

പോലീസിനെ അറിയിക്കണം

ദിലീപിന് എന്തെങ്കിലും സുരക്ഷാഭീഷണി ഉണ്ടെങ്കില്‍ അത് പോലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നത് എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകന്‍ അജകുമാര്‍ പറഞ്ഞത്. ഇതിനെ

വല്ലവനും വെടിവച്ച് കൊന്നാല്‍

വല്ലവനും വെടിവച്ച് കൊന്നാല്‍

അജകുമാര്‍ പറഞ്ഞത് വിശ്വസിച്ച് ദിലീപ് ജീവിച്ചാല്‍ എന്തായിരിക്കും ദിലീപിന്റെ ഗതി എന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം. വല്ലവനും വെടിവച്ച് കൊന്നാലോ, എറിഞ്ഞ് കൊന്നാലോ, തല്ലിക്കൊന്നാലോ കഴിഞ്ഞാല്‍ പിന്നെ കരഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമുണ്ടോ എന്നാണ് പിസി ജോര്‍ജ്ജ് ചോദിക്കുന്നത്.

കേരളത്തിന്റെ അവസ്ഥ

കേരളത്തിന്റെ അവസ്ഥ

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നതാണ് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അതിന് കൊലപാതകങ്ങളുടെ കണക്കുകളും ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം. കേരളത്തില്‍ കൊലപാതകങ്ങളുടെ പരമ്പരയാണെന്നും പിസി ജോര്‍ജ്ജ് പറയുന്നു.

തണ്ടര്‍ ഫോഴ്‌സ് ആണോ പരിഹാരം?

തണ്ടര്‍ ഫോഴ്‌സ് ആണോ പരിഹാരം?

ഇങ്ങനെയുള്ള സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്‌സ് പോലുള്ള സ്വകാര്യ ഏജന്‍സികളാണോ പരിഹാരം എന്നായി അവതാരകന്റെ ചോദ്യം. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പിസി ജോര്‍ജ്ജും.

പോലീസുകാരന്‍ ഓടും!!!

പോലീസുകാരന്‍ ഓടും!!!

തന്റെ സുരക്ഷയ്ക്ക് താന്‍ വേറെ ഒന്നും നോക്കുന്നില്ലെന്നും പിസി പറയുന്നുണ്ട്. പോലീസ് ഉണ്‌ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പോലീസുകാരന്‍ ഓടും എന്നാണ് പിസിയുടെ പക്ഷം.

സിപിഎം എതിരെന്ന്

സിപിഎം എതിരെന്ന്

സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ദിലീപിന് എതിരാണെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. പിണറായി വിജയനെ താന്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തില്ലെന്നും ജോര്‍ജ്ജ് പറയുന്നു.

ദിലീപിനെതിരെ കളിക്കുന്നത്

ദിലീപിനെതിരെ കളിക്കുന്നത്

സമുന്നതരായ സിപിഎം നേതാക്കളാണ് ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത് എന്ന ആരോപണവും ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്. അത് ആര്‍ക്കാണ് അറിയില്ലാത്തത് എന്നും ജോര്‍ജ്ജ് ചോദിക്കുന്നു.

നിഗൂഢ സംഘം

നിഗൂഢ സംഘം

ഒരു നിഗൂഢ സംഘം ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ഇത്തരം ഒരു ഏജന്‍സിയെ സമീപിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം.

ചര്‍ച്ച കാണാം

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+