സ്വകാര്യ സായുധ സുരക്ഷയില്‍ ദിലീപിന്റെ മറുപടി ഉടൻ; ജാമ്യം റദ്ദാക്കൽ പോലീസിന്റെ സ്വപ്‌നം മാത്രമാകുമോ?
കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ സായുധ ഏജന്‍സിയുടെ സഹായം തേടിയ സംഭവത്തില്‍ ദിലീപിന് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇത്തരം സായുധ സുരക്ഷ തേടുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു പോലീസ് ദിലീപിന് നോട്ടീസ് നല്‍കിയത്. ഒക്ടോബര്‍ 23 ന് തന്നെ ദിലീപ് ഇതിന് മറുപടി നല്‍കും എന്നാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ദിലീപിന് ആശയക്കുഴപ്പങ്ങളോ ആശങ്കകളോ വേണ്ട എന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള കാരണം പോലീസ് തന്നെ മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ്.

സ്വകാര്യ സുരക്ഷ
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സഹായം തേടിയത് വലിയ വിവാദമായിരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയുടെ സേനവം ആണ് ദിലീപ് തേടിയിരുന്നത്.

സായുധ സുരക്ഷ
സായുധ സുരക്ഷ ഉദ്യോഗസ്ഥരാണ് ദിലീപിനൊപ്പം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷക്കായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിന് സുരക്ഷ?
എന്തുകൊണ്ടാണ് സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ സമീപിച്ചത് എന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്. ഇത്തരത്തില്‍ സുരക്ഷ ഒരുക്കാനുള്ള സാഹചര്യം വിശദീകരിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആയുധങ്ങള്‍
സുരക്ഷ ഉദ്യോഗസ്ഥരുടെ വൈശം ആവയുധങ്ങള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അത് ഏത് തരം ആയുധമാണ് എന്ന് വിശദീകരിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏജന്‍സിയും വിശദീകരിക്കണം
ദിലീപിന് മാത്രമല്ല പോലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. സുരക്ഷ ഏര്‍പ്പാടാക്കുന്ന തണ്ടര്‍ ഫോഴ്‌സിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരും വിശദീകരണം നല്‍കേണ്ടി വരും.

പോലീസ് തന്നെ പറഞ്ഞത്
ദിലീപിനെ തെളിവെടുപ്പിന് ഹാജരാക്കുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും സുരക്ഷാ ഭീഷണിയുണ്ട് എന്ന് പോലീസ് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരുന്നു ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രം കോടതിയില്‍ ഹാജരാക്കിയിരുന്നത്.

ദിലീപിന്റെ ഉത്തരം
ഈ സാഹചര്യത്തില്‍, പോലീസ് മുമ്പ് പറഞ്ഞ അതേ കാരണം തന്നെ ആയിരിക്കും ദിലീപും മറുപടിയായി നല്‍കുക എന്നാണ് സൂചന. അങ്ങനെ വന്നാല്‍ അതിനെ തള്ളിക്കളയാനും പോലീസിന് സാധിക്കില്ല.

പരാതിയില്ല
എന്തായാലും തനിക്ക് സുരക്ഷ ഭീഷണിയുണ്ട് എന്ന് ദിലീപ് പോലീസിനോട് പരാതിപ്പെട്ടിട്ടില്ല. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് ഈ സുരക്ഷ എന്നായിരിക്കും പോലീസ് വീണ്ടും ചോദിക്കുക.

ജാമ്യ വ്യവസ്ഥ
കര്‍ശന ഉപാധികളോടെ ആയിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം തേടിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആകുമോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

അങ്ങനെ പറഞ്ഞിട്ടില്ല
ദിലീപിന്റെ ജാമ്യ വ്യവസ്ഥകള്‍ കോടതി കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. അതില്‍ എന്തായാലും സ്വകാര്യ സുരക്ഷ തേടരുത് എന്ന് വ്യവസ്ഥയൊന്നും ഇല്ല. അപ്പോള്‍ പിന്നെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നും പറയാന്‍ സാധിക്കില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്.

എല്ലാം നിയമ പ്രകാരം
രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. ഇവര്‍ നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതും. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള ലൈസന്‍സും ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications