കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തോക്കുകള്‍ കൊണ്ട് ദിലീപിന് ഒരു ഗുണവും ഉണ്ടാവില്ല... ചിലപ്പോള്‍ എട്ടിന്റെ പണിയും കിട്ടും!!!

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സേവനം ദിലീപ് സ്വീകരിക്കുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. എന്തായാലും അവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമം? വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരിനടി ആക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമം? വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി

സായുധ സുരക്ഷ നല്‍കാന്‍ ശേഷിയുള്ള ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. ദിലീപ് ആവശ്യപ്പെടാന്‍ പോകുന്നത് സായുധ സുരക്ഷ തന്നെ ആണോ എന്നും ഇപ്പോള്‍ ഉറപ്പില്ല.

'അവളുടെ രാവുകള്‍'... മലയാളികളെ അക്ഷരാര്‍ത്ഥത്തില് ഞെട്ടിച്ച ഇരുപ്പം വീട് ശശിധരൻ; രണ്ടാമത്തെ 'എ പടം''അവളുടെ രാവുകള്‍'... മലയാളികളെ അക്ഷരാര്‍ത്ഥത്തില് ഞെട്ടിച്ച ഇരുപ്പം വീട് ശശിധരൻ; രണ്ടാമത്തെ 'എ പടം'

ആണെങ്കിലും അല്ലെങ്കിലും ഈ സുരക്ഷ ദിലീപിന് എത്രത്തോളം ഗുണം ചെയ്യും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സായുധ സുരക്ഷയാണെങ്കില്‍, ആ ആയുധങ്ങള്‍ ദിലീപിന് ചിലപ്പോള്‍ ഉപകാരത്തേക്കാള്‍ ഏറെ ദോഷം ആകും സൃഷ്ടിക്കുക.

സ്വകാര്യ ലൈസന്‍സ്

സ്വകാര്യ ലൈസന്‍സ്

സ്വകാര്യ സായുധ സുരക്ഷ എന്ന് പറഞ്ഞാലും സുരക്ഷ ഉദ്യോഗസ്ഥരുടെ കൈവശം ഉള്ള ആയുധം അവരുടെ സുരക്ഷക്ക് വേണ്ടി മാത്രം ഉള്ളതാണ് എന്നാണ് മേജര്‍ രവി പറയുന്നത്. കഴിഞ്ഞ ദിവസം മംഗളം ടെലിവിഷനിലെ ചര്‍ച്ചയില്‍ ആയിരുന്നു മേജര്‍ രവി ഇക്കാര്യം പറഞ്ഞത്.

കാണിക്കാനോ പേടിപ്പിക്കാനോ അല്ല

കാണിക്കാനോ പേടിപ്പിക്കാനോ അല്ല

ഇത്തരം സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരുടെ കൈവശം ഉള്ള ആയുധങ്ങള്‍ ആരെയെങ്കിലും കാണിക്കാനോ ആരെയെങ്കിലും പേടിപ്പിക്കാനോ ഉള്ളതല്ല എന്നാണ് മേജര്‍ രവി പറയുന്നത്. അത് അവരുടെ കൈവശം ഉണ്ടായിരിക്കും എന്ന് മാത്രമേ ഉള്ളൂ എന്നും മേജര്‍ രവി പറയുന്നുണ്ട്.

ഒന്നും നടക്കില്ല

ഒന്നും നടക്കില്ല

കൈയ്യിലെ ആയുധം സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സുരക്ഷ ഏജന്‍സി തന്നെ നല്‍കിയിട്ടുണ്ടാകും. സുരക്ഷ നല്‍കേണ്ട ആള്‍ പറയുന്നത് പോലെ ആയിരിക്കില്ല അത് ഉപയോഗിക്കുക.

സ്വയരക്ഷയ്ക്ക് മാത്രം

സ്വയരക്ഷയ്ക്ക് മാത്രം

സ്വയരക്ഷയ്ക്ക് മാത്രമേ ലൈസന്‍സ് ഉണ്ടെങ്കില്‍ പോലും ആയുധം ഉപയോഗിക്കാന്‍ പറ്റൂ. അതും ആ വ്യക്തിക്ക് നേര്‍ക്ക് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ മാത്രം. അല്ലാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാനേ പാടില്ല.

 ഭീഷണിപ്പെടുത്താന്‍

ഭീഷണിപ്പെടുത്താന്‍

ഇത്തരം സുരക്ഷയെ ഭീഷണിപ്പെടുത്താനുള്ള ഒരു സംവിധാനം ആയി ഒരിക്കലും കാണരുത് എന്നാണ് മേജര്‍ രവി പറയുന്നത്. കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ് പോലീസിനെ അറിയിക്കേണ്ടതുണ്ട് എന്നും മേജര്‍ രവി വ്യക്തമാക്കുന്നുണ്ട്.

പൗരാവകാശ ലംഘനം വന്നാല്‍

പൗരാവകാശ ലംഘനം വന്നാല്‍

സുരക്ഷ ജീവനക്കാര്‍ ആയുധം ഉപയോഗിക്കുമ്പോള്‍ മറ്റാരുടേയെങ്കിലും പൗരാവകാശ ലംഘനം നടന്നാല്‍ അത് വലിയ റിസ്‌ക് ആണ് എന്നാണ് മുന്‍ എസ്പിയായ സുഭാഷ് ബാബു പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

അതും പ്രശ്‌നമാകുമോ?

അതും പ്രശ്‌നമാകുമോ?

സാധാരണ ഗതിയില്‍ സുരക്ഷ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്കും ഏജന്‍സിക്കും ആയിരിക്കും. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാണ്.

ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

ഒരു സാധാരണ പൗരന്‍ അല്ല ദിലീപ്. ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ്. അത്തരം ഒരാളുടെ സുരക്ഷ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ദിലീപിന് എന്തായാലും ഗുണകരമാവില്ല.

English summary
Private Security: Will it be effective for Dileep?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X