അഡാർ ലൗവ്വിലെ കണ്ണിറുക്കലും പുരികം വളയ്ക്കലും കോപ്പിയടിച്ചത്? അതും മറ്റൊരു മലയാള സിനിമയില്‍ നിന്ന്?
Recommended Video

കോഴിക്കോട്: ഇന്റര്‍നെറ്റില്‍ വൈറല്‍ ആയ മാണിക്യമലരായ പൂവീ എന്ന ഗാനത്തിലെ ദൃശ്യങ്ങള്‍ കോപ്പിയടിച്ചതാണെന്ന് ആരോപണം. വെറും ആരോപണം അല്ല, തെളിവുകള്‍ സഹിതം ഉള്ള വെളിപ്പെടുത്തലാണ് പുറത്ത് വന്നിട്ടുള്ളത്.
പ്രിയ പ്രകാശ് വാര്യരുടേയും റോഷന് അബ്ദുള്‍ റൗഫിന്റേയും കണ്ണിറുക്കലും പുരികം വളക്കലും ആണ് വൈറല്‍ ആയത്. പ്രിയ ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും നേടി.
എന്നാല്‍ മജീദ് അബു സംവിധാനം ചെയ്ത 'കിടു' എന്ന ചിത്രത്തിലെ രംഗങ്ങള്‍ കോപ്പിയടിച്ചതാണ് ഒരു അഡാര്‍ ലൗവ്വിലെ മാണിക്യ മലരായ പൂവീ എന്ന ഗാനരംഗത്തില്‍ ഉള്ളത് എന്നാണ് ആരോപണം. സിനിമയുടെ നിര്‍മാതാവ് സാബു പികെ എന്ന ഷിഹാബുദ്ദീന് തന്നെയാണ് ഇക്കാര്യം വണ്ഇന്ത്യയോടെ വെളിപ്പെടുത്തിയത്.

കിടു
മജീദ് അബു സംവിധാനം ചെയ്ത ചിത്രമാണ് 'കിടു' എന്നാല്‍ സിനിമ ഇപ്പോഴും റിലീസ് ആയിട്ടില്ല. ഈ സിനിമയിലെ ഒരു ഗാനരംഗത്തിലുള്ളതിന് സമാനമായ രംഗങ്ങളാണ് ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ വൈറലായ ഗാനത്തില്‍ ഉള്ളത് എന്നാണ് പരാതി.

നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
സിനിമയുടെ നിര്‍മാതാവാണ് സാബു പികെ ആണ് ഇക്കാര്യം വണ്‍ഇന്ത്യയോട് വെളിപ്പെടുത്തിയത്. തന്റെ സിനിമയുടെ ചിത്രീകരണം നവംബറില്‍ തന്നെ കഴിഞ്ഞതാണെന്നും സാബു വെളിപ്പെടുത്തുന്നുണ്ട്. ഒമര്‍ ലുലുവിന്റെ സിനിമയുടെ ചിത്രീകരണം പാതി പോലും ആയിട്ടില്ല.

പാടിയത് വിനീത് തന്നെ
'കിടു' എന്ന ചിത്രത്തിലെ ആ ഗാനവും പാടിയിട്ടുള്ളത് വിനീത് ശ്രീനിവാസന് തന്നെയാണ്. മാണിക്യ മലരായ പൂവിയും പാടിയത് വിനീത് ആണ്. കിടുവിലെ പാട്ടിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

എങ്ങനെ ചോര്‍ന്നു?
പുറത്തിറങ്ങാത്ത ഒരു സിനിമയിലെ ഗാനരംഗങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു അഡാര്‍ ലൗവ്വിലെ ദൃശ്യങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണ് കിടുവിലെ രംഗങ്ങള്‍ എന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നിര്‍മാതാവിന്റെ വിശദീകരണത്തോടെ ആ ആരോപണം നിലനില്ക്കാതായി.

എഡിറ്റര്‍ ഒരാള്‍ തന്നെ
കിടു എന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്ത അതേ വ്യക്തി തന്നെയാണ് ഒരു അഡാര്‍ ലൗവ്വിന്റേയും ചിത്ര സംയോജനം നടത്തിയിട്ടുള്ളത് എന്നാണ് സാബു വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്ന് ഊഹിക്കാവുന്നതാണല്ലോ എന്നാണ് സാബു പറയുന്നത്. അച്ചു വിജയന് എന്ന വ്യക്തിയാണ് ആ എഡിറ്റര്‍.

ഡിഐ ക്ലിപ്പ്
കിടു എന്ന സിനിമയുടെ ഡിഐ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ ഡഐ ക്ലിപ്പ് തന്നെയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. താന്‍ തന്നെയാണ് ഈ ക്ലിപ്പ് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തത് എന്ന് സാബു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അത് കണ്ടപ്പോള്‍ താന്‍ ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ നിന്ന് കോപ്പി അടിച്ചു എന്ന രീതിയില്‍ ആയിരുന്നു പലരുടേയും പ്രതികരണം എന്നാണ് സാബു പറയുന്നത്.

ഒമര്‍ കണ്ടിട്ടുണ്ടാകും
തന്റെ സിനിമയുടെ ദൃശ്യങ്ങള്‍ ഒമര്‍ ലുലു എന്ന സംവിധായകന് കണ്ടിട്ടുണ്ടാകും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്നും സാബു പറയുന്നുണ്ട്. അച്ചു വിജയന് എന്ന് പറയുന്ന എഡിറ്റര്‍ റഫറന്‍സ് തരുന്ന കാര്യത്തില്‍ ഇത്തിരി കഴിവുള്ള ആളാണെന്നും സാബു പറയുന്നുണ്ട്.

എന്തിന് ഇത്ര പെട്ടെന്ന് ഒരു വീഡിയോ സോങ്
പത്ത് ശതമാനം പോലും ഷൂട്ടിങ് പൂര്‍ത്തിയാകാത്ത ഒരു സിനിമയുടെ വീഡിയോ സോങ് എന്തിനാണ് പെട്ടെന്ന് പുറത്തിറക്കിയത് തന്നെ ഊഹിക്കാവുന്ന കാര്യമാണെന്നാണ് സാബുവിന്റെ പക്ഷം. ഒമര്‍ ലുലു ആയാലും ഷാന്‍ റഹ്മാന് ആയാലും കഴിവുള്ളവരാണ്, കഴിവ് തെളിയിച്ചവരാണ്. എന്നിട്ടും എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്തത് എന്നാണ് ചോദ്യം.

സ്വന്തം ഐഡിയ ആണെങ്കില്‍
ഒരുപക്ഷേ, തന്റെ സിനിമയുടെ സംവിധായകനും ഒമര്‍ ലുലുവിനും ഒരുപോലെ തോന്നിയ ഒരു ഐഡിയ ആയിരിക്കാം അത് എന്നും സൈബു പറയുന്നു. എങ്കില്‍ പോലും ഇത്രയും തിരക്ക് പിടിച്ച് എന്തിനാണ് ആ വീഡിയോ സോങ് പുറത്ത് വിട്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സാബുവിന് വേണ്ടത്.

വീഡിയോ വൈറല്‍ ആയിട്ട് വേണോ
ഒരു വീഡിയോ വൈറല്‍ ആയിട്ട് വേണോ ഒമര്‍ ലുലുവിന്റെ ഒരു സിനിമ വിജയിപ്പിക്കാനും അതിന് നിര്‍മാതാവിനെ കിട്ടാനും എന്നാണ് മറ്റൊരു ചോദ്യം. ഞങ്ങളുടെ സിനിമ ഇറങ്ങിയതിന് ശേഷം ആണ് ഇത് വരുന്നതെങ്കില്‍ ട്രോളന്മാര് എങ്ങനെ പ്രതികരിക്കും എന്ന് അവര്‍ക്ക് നന്നായി അറിയാം എന്നും സാബു പറയുന്നുണ്ട്.

പരാതിക്കൊന്നും ഇല്ല
എന്തായാലും പരാതി കൊടുത്ത് മുന്നോട്ട് പോകാനൊന്നും കിടു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ താത്പര്യപ്പെടുന്നില്ല എന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്. സാദൃശ്യമുള്ള ഒരു രംഗം വന്നതുകൊണ്ട് രണ്ട് സിനിമയും ഒന്നാണെന്ന് പറയാന്‍ താന്‍ ഒരിക്കലും തയ്യാറല്ലെന്നും സാബു പറയുന്നുണ്ട്.

തങ്ങളെ ബാധിക്കും
എന്തായാലും ഒമര്‍ ലുലുവിന്റെ സിനിമയിലെ പാട്ട് ആദ്യം പുറത്ത് വന്നത് തങ്ങളുടെ സിനിമയെ ബാധിക്കും എന്ന് തന്നെയാണ് സാബു കരുതുന്നത്. ഇക്കാര്യങ്ങള്‍ ഒന്നും അറിയാത്ത സാധാരണക്കാര്‍ തങ്ങള്‍ കോപ്പി അടിച്ചതാണെന്ന് കരുതുമോ എന്ന ആശങ്കയും ഉണ്ട്.

റംസാനും അനഘയും
കിടു എന്ന ചിത്രത്തിലെ ആ ഗാനരംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് റംസാന്, അനഘ എന്നിവരാണ്. എന്നാല്‍ പ്രശസ്തി മുഴുവന്‍ കിട്ടിയത് പ്രിയ വാര്യര്‍ക്കും റോഷനും ആണ്. തന്റെ കൈയ്യില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പൈസ ഇല്ലാതിരുന്നതിന്റെ പേരില്‍ തന്റെ സിനിമയിലെ അഭിനേതാക്കളും സംവിധായകനും അവരുടെ കഴിവ് അംഗീകരിക്കപ്പെട്ടില്ല എന്ന തോന്നല്‍ ഉണ്ടാകരുത് എന്നും സാബു പറയുന്നു.

ഉടന്‍ പുറത്ത് വിടും
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ സിനിമയിലെ ഗാനം പുറത്ത് വിടും എന്ന് സാബു പികെ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ അത് കണ്ട് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
വെളിപ്പെടുത്തൽ കാണാം
കിടു സിനിമയുടെ നിർമാതാവ് സാബു പികെ വൺഇന്ത്യയോട് നടത്തിയ വെളിപ്പെടുത്തൽ കാണാം
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications