Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാൻ കഴിയില്ല, ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രിയ വാര്യർ

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിവാദം സംസ്ഥാനത്ത് താല്‍ക്കാലികമായെങ്കിലും കെട്ടടങ്ങിയിരിക്കുകയാണ്. പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നിലിരിക്കുന്നു. അതിനിടെ പൃഥ്വിരാജ് അടക്കമുളള സിനിമാ താരങ്ങള്‍ ശബരിമല വിവാദത്തിന് വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ്.

ശബരിമലയെ വെറുതേ വിട്ടുകൂടേ എന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്. അതിനിടെ യുവനടി പ്രിയ പ്രകാശ് വാര്യരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രിയയ്ക്കും കണക്കിന് പൊങ്കാല സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നു.

ശബരിമലയെക്കുറിച്ച് പൃഥ്വിരാജ്

ശബരിമലയെക്കുറിച്ച് പൃഥ്വിരാജ്

മലയാള സിനിമയില്‍ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളായാണ് പൃഥ്വിരാജിനെ വിലയിരുത്തിപ്പോന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലടകം പൃഥ്വിരാജ് സ്വീകരിച്ച നിലപാടിന് വലിയ കയ്യടികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ആ നിലപാടുകളെ എല്ലാം അപ്രസക്തമാക്കുന്ന തരത്തിലാണ് ശബരിമല വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരണം നടത്തിയത്.

ഒന്നേ പറയാനുളളൂ

ഒന്നേ പറയാനുളളൂ

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെയാണ്: ''ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുളളൂ.

ശബരിമലയെ വെറുതേ വിട്ടുകൂടെ

ശബരിമലയെ വെറുതേ വിട്ടുകൂടെ

നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടെ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നും പൃഥ്വിരാജ് ചോദിച്ചു. ഇതോടെ പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. നടനോടുളള എല്ലാ ബഹുമാനവും ഇതോടെ തീര്‍ന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പ്രിയ പറയുന്നത് ഇങ്ങനെ

പ്രിയ പറയുന്നത് ഇങ്ങനെ

രാഷ്ട്രീയക്കാര്‍ ശബരിമല വിഷയത്തില്‍ മിണ്ടാതിരിക്കുമ്പോള്‍ ആ സ്ഥാനത്തേക്കാണ് ഒന്നിന് പിറകെ ഒന്നായി സിനിമാക്കാര്‍ അഭിപ്രായവുമായി രംഗത്ത് എത്തുന്നത്. പൃഥ്വിരാജിന് പിന്നാലെ കണ്ണിറുക്കി വൈറലായ നടി പ്രിയ പ്രകാശ് വാര്യര്‍ ആണ് സ്ത്രീ പ്രവേശനത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

41 ദിവസത്തെ ശുദ്ധി

41 ദിവസത്തെ ശുദ്ധി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല എന്നതാണ് പ്രിയയുടെ നിലപാട്. ആര്‍ത്തവം അശുദ്ധമാണ് എന്നാണ് പ്രിയ വാര്യരുടെ വാദം. ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ ശുദ്ധി വേണം. 41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കില്ല എന്നാണ് പ്രിയ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

വല്ല കാട്ടിലും പോയി ജീവിച്ചൂടെ..

പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ചില പ്രതികരണങ്ങൾ നോക്കാം:

* വല്ല കാട്ടിലും പോയി ജീവിച്ചൂടെ.. ശുദ്ധിയും നോക്കണ്ട അശുദ്ധിയും നോക്കണ്ട.

* തികച്ചും പണ്ഡിത തന്നെ, ലേശം കൂടെ ബുദ്ധി വളരണം എന്നു തോന്നുന്നു

*നീയൊന്നും ഒരു കാലത്തും ശുദ്ധി ആകാൻ സാധ്യതയില്ല, കാരണം അതൊക്കെ വരണ്ടേത് മനുഷ്യന്റെ മനസ്സിലാണു് അതൊന്നും ഇല്ലാത്തിടേ കാലം 41 ദിവസത്തെ പേരു പറഞ്ഞു നടക്കും

സങ്കികളെ പടം കാണിക്കാൻ

* സങ്കികൾ പടം കാണണം അതിനുള്ള ഒരു സൈക്കളോജിക്കൽ മൂവ് ആണ് ഇത്

* ഒരു സിനിമാ നടി ഒക്കെ ആയപ്പോ എല്ലാരും പറയുന്ന പോലെ ഒന്നു പറഞ്ഞു നോക്കിയതായിരിക്കും..ഇനിയിപ്പോ പിടിച്ചു നിക്കാൻ ഇങ്ങനെയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയണല്ലോ !!

* സത്യത്തിൽ ഞാൻ പ്രിയാ വാര്യരുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ഇത്ര നാൾ...... ഇപ്പം സമാധാനമായി.

ജീവിതവും ദുരന്തം

* അശുദ്ധി പ്രഖ്യാപനം നടത്താനും ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിലാവാനും സിനിമയിലഭിനയിച്ചാൽ മതിയെന്ന് ഈ സിനിമ നടിയെ ആരോ തെറ്റിദ്ധരിപ്പിച്ചു....

* ആയിന് നീ ഏതാ, അല്ലെൽ തന്നെ നിന്റെ ഒക്കെ അഭിനയം ഭൂലോക ദുരന്തം.. ആ ജീവിതം കൂടി അങ്ങനെ ആണെന്ന് തെളിയിക്കാതിരുന്നൂടെ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+