ക്യാമ്പില്‍ പ്രിയയുടേയും ശെല്‍വരാജിന്‍റേയും വിവാഹം.. സ്വര്‍ണവും പണവും നല്‍കി യുവാക്കള്‍! വീഡിയോ
പ്രളയത്തെ തുടര്‍ന്ന് പലരും ഇപ്പോഴും ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്. അതുവരെ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട് ഒന്നുമല്ലാത്തവരായി കാമ്പില്‍ ജീവിക്കുന്നവര്‍ ധാരാളമുണ്ട്. പ്രളയം നാടും വീടും ഇല്ലാതാക്കിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു പാലക്കാട്ടെ പ്രിയയും കുടുംബവും. സപ്തംബര്‍ മൂന്നിന് ശെല്‍വരാജ് എന്ന യുവാവുമായി പ്രിയയുടെ വിവാഹം നിശ്ചയിച്ചെങ്കിലും കാമ്പില്‍ ആയതോടെ വിവാഹക്കാര്യം അവതാളത്തിലായി.

എന്നാല്‍ വിവാഹത്തിന്‍റെ ചെലവ് മുഴുവന്‍ എടുക്കാമെന്ന് ശെല്‍വന്‍റെ കുടുംബം പ്രിയയോടും കുടുംബത്തോടും അറിയിച്ചെങ്കിലും പ്രിയയുടെ കുടുംബം ആകെ പ്രതിസന്ധിയിലായി. മകളുടെ വിവാഹം പ്രതീക്ഷിച്ചപ്പോലെ നടക്കാതായതോടെ ആ കുടുംബം വേദനിച്ചു.
എന്നാല്‍ പ്രിയയുടേയും കുടുംബത്തിന്‍റെയും ജീവിതം അറിഞ്ഞതോടെ പാലക്കാട്ടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സഹായവുമായി എത്തി. വിവാഹത്തിനുള്ള പണം അവര്‍ സ്വരൂപിച്ച് നല്‍കി. പ്രിയയുടെ വിവരം അറിഞ്ഞതോടെ പാലക്കാട്ടെ കടയുടമകളും പ്രിയയ്ക്കും കുടുംബത്തിനും 50,000 രൂപയുടെ ധനസഹായവും നല്‍കി.
ഇതോടെ കാമ്പില്‍ ആഘോഷപൂര്‍വ്വം വിവാഹം നടന്നു. വിവാഹത്തിന്‍റെ ലൈവ് വീഡിയോയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പിലും ഉണ്ടായിരുന്നു.












Click it and Unblock the Notifications