• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കരാര്‍ അവരുടേതെങ്കിലും നിയമ വിരുദ്ധമായി ജോലി നൽകാൻ സ്റ്റേറ്റിന് കരാറില്ല'; വിടി ബൽറാം

Google Oneindia Malayalam News

പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രിയ വർഗീസ് പങ്കിട്ട ഫേസ്ബുക്ക് കുറിപ്പിനെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം. കെ.കെ രാഗേഷുമായി ഒരുമിച്ച് ജീവിക്കാമെന്ന കരാര്‍ മാത്രമാണുള്ളതെന്നും അതില്ലാതായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കില്ലെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിടി ബൽറാമിന്റെ കുറിപ്പ്.
ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന കരാർ അവർക്ക് മാത്രം ബാധകമാണ് എന്നാൽ അതിന്റെ പേരിൽ അവരിലൊരാൾക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നൽകാമെന്ന കരാർ ഏതായാലും സ്റ്റേറ്റിനില്ലെന്ന് ബൽറാം കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന കരാർ അവർക്ക് മാത്രം ബാധകമാണ്. അവർക്കിഷ്ടമുള്ളിടത്തോളം കരാർ തുടരാം, എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. എന്നാൽ അതിന്റെ പേരിൽ അവരിലൊരാൾക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നൽകാമെന്ന കരാർ ഏതായാലും സ്റ്റേറ്റിനില്ല. കരാർ നിലനിൽക്കുന്ന കാലത്താണ് അതിലെ ഒരു കക്ഷിക്ക് രണ്ടാമത്തെ കക്ഷിയുടെ സഹായത്താൽ അവിഹിതമോ നിയമവിരുദ്ധമോ ആയ ഒരു നേട്ടമുണ്ടാകുന്നതെങ്കിൽ ഇരുകക്ഷികൾക്കും അതിൽ ഉത്തരവാദിത്തമുണ്ട്.

2


നിയമത്തിന്റെ നടപടികളും സമൂഹ ധാർമ്മികതയുടെ ചോദ്യങ്ങളും അവർ രണ്ടുപേർക്കും നേരെ ഉയരുക തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോഴത്തെ സ്റ്റോറിലൈനിന് തൽക്കാലം കുഴപ്പമൊന്നുമില്ല.
2012ൽ അസിസ്റ്റന്റ് പ്രൊഫസറായ ഒരാൾക്ക് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ അസോസിയേറ്റ് പ്രൊഫസറാകുക തന്നെ ചെയ്യും എന്നൊക്കെ ഇത്ര ഉറപ്പിച്ച് പറയാൻ കഴിയുന്നത് നമ്മുടെ നാട്ടിലെ പ്രൊഫഷണൽ എത്തിക്കൽ സ്റ്റാൻഡേഡ്സ് ഒക്കെ അത്രത്തോളം ദുർബ്ബലമായതു കൊണ്ടാണ്.

3

മറ്റേതെങ്കിലും ആധുനിക ജനാധിപത്യ സമൂഹത്തിലായിരുന്നെങ്കിൽ ഇങ്ങനെയൊരു ജോലി തട്ടിപ്പിന് നേതൃത്വം നൽകിയതിന്റെ പേരിൽ ഇപ്പോഴുള്ള എയ്ഡഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽ നിന്നുകൂടി ഇവരൊക്കെ മിനിറ്റ് വച്ച് പുറത്താക്കപ്പെടുമായിരുന്നു. കെ-ഭൂതം ഭരിക്കുന്ന നമ്പർ വൺ നാട്ടിൽ എന്ത് ഉഡായിപ്പ് കാണിച്ചാലും പാർട്ടിക്കാരിയാണെങ്കിൽ പിന്നെ ആർക്കും തൊടാൻ പോലും കഴിയില്ല എന്നതാണ് ഇവരുടെയൊക്കെ ധൈര്യം. ആവശ്യമായ അധ്യാപന പരിചയം നേടിയെടുത്തതിന്റെ പിറ്റേ ദിവസം ഇതേ പദവിയിലേക്ക് വീണ്ടും പിൻവാതിലിലൂടെ കടന്നുവരാൻ കഴിയുമെന്നായിരിക്കും ഇപ്പോഴും ഇവർ ചിന്തിക്കുന്നത്.

'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു

4

ഒരുപക്ഷേ ആനാവൂർ നാഗപ്പന്മാർ നിർദ്ദേശിക്കുന്നത് പോലെ അതുവരെ ആ പോസ്റ്റ് ഒഴിച്ചിടാൻ പോലും പാർട്ടി അടിമയായ വൈസ് ചാൻസലർ തയ്യാറായേക്കും.ഏതായാലും സർവ്വകലാശാലാ തലത്തിൽ പഠിപ്പിക്കാൻ സർവ്വഥാ യോഗ്യയായ മാതൃകാ അധ്യാപികയുടെ മലയാള ഭാഷയിലുള്ള പ്രാവീണ്യത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ ഭാഷാ പ്രയോഗങ്ങൾ, ഒട്ടും അക്ഷരത്തെറ്റില്ല, പങ്ചുവേഷനൊക്കെ കിറുകൃത്യം.

കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഉളുപ്പില്ലായ്മയിൽ ഒന്നാം സ്ഥാനം പിണറായി വിജയനാണെന്ന ഒരു ധാരണയുണ്ടായിരുന്നു ഇതുവരെ. കമ്മ്യൂണിസ്റ്റ് പുരുഷന്മാരിൽ മാത്രമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനമെന്ന് ഇപ്പോൾ ബോധ്യമാവുന്നു.

രാഹുൽ ഗാന്ധിക്ക് വധഭീഷണി; 'രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കും',സ്ഫോടനം നടക്കുമെന്നും കത്ത്രാഹുൽ ഗാന്ധിക്ക് വധഭീഷണി; 'രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കും',സ്ഫോടനം നടക്കുമെന്നും കത്ത്

'എന്റെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്,ആശ്വസിപ്പിക്കാൻ മകൻ മാത്രമാണ് ഉള്ളത്'; ശാലിനി നായർ'എന്റെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്,ആശ്വസിപ്പിക്കാൻ മകൻ മാത്രമാണ് ഉള്ളത്'; ശാലിനി നായർ

English summary
Priya Varghese's Post; VT Balram's slams CPM and priya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X