Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഊവാ.. ഊവ' പരസ്യവുമായി പ്രിയാവാര്യര്‍; ഡിസ്‌ലൈക്കും ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ഇതുവരെ റിലീസ് ചെയ്തിട്ടുപോലുമില്ലാത്ത ചിത്രത്തിലേ കേവലം ഒരു പാട്ടിലെ രംഗംകൊണ്ട് പ്രശസ്തിയുടെ പടവുകള്‍ കയറിയ വ്യക്തിയാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യാ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയാ വാര്യരെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

പ്രശസ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ ജനങ്ങള്‍ തന്നെ പിന്നീട് പ്രിയക്കെതിരെ തിരിയുന്നതാണ് കണ്ടത്. പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പ്രിയ ശത്രുപക്ഷത്ത് കാണുന്ന രീതിയാണ് ഉള്ളത്. അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയപ്പോല്‍ പ്രിയയോടുള്ള എതിര്‍പ്പ് ആളുകള്‍ കാണിച്ചിരുന്നു. അതേ രീതിയില്‍ തന്നെയാണ് പ്രിയയുടെ പുതിയ പരസ്യത്തിന് നേരേയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തെലുക്ക് പര്യത്തിന്

തെലുക്ക് പര്യത്തിന്

പ്രിയവാര്യര്‍ അഭിനയിച്ച തെലുക്ക് പര്യത്തിന് നേരെയാണ് ഇപ്പോള്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുന്നത്. തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയാ വാര്യര്‍ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഡിസ്‌ലൈക്ക്

ഡിസ്‌ലൈക്ക്

സൗത്ത് ഇന്ത്യന്‍ ഷോപ്പിങ് മാളിന്റെ പരസ്യം പുറത്തിറങ്ങിയതോടെ തന്നെ ധാരാളം പേരാണ് യൂട്യൂബില്‍ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പരസ്യത്തിന് അയ്യായിരത്തിലേറെ ഡിസ്‌ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്.

ട്രോളുകള്‍

ട്രോളുകള്‍

മലയാളികളാണ് പ്രധാനമായും പരസ്യത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്. പ്രിയയെ പരിഹസിച്ച് കൊണ്ട് പരസ്യ വീഡിയോയ്ക്ക് താഴെ ധാരാളം മലയാളം കമന്റുകളും ഉണ്ട്. ഇതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയിയല്‍ ധാരാളം ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഇറങ്ങിയ ട്രോളുകളില്‍ ചിലത് ഇങ്ങനെയാണ്..

ഊവാ

ഊവാ

പരസ്യത്തിലെ ഡയലോഗായ ഊവാ.. എന്നഡയലോഗില്‍ പിടിച്ചാണ് പ്രധാനമായും ട്രോളുകള്‍ ഇറിയിട്ടുള്ളത്. സ്ഫടകത്തില്‍ പ്രശസ്തമായ ഒരു സീനിന്റെ പശ്ചാത്തലത്തിലുള്ള ഒരു ട്രോള്‍ ഇങ്ങനെ..

പ്രതിഷേധം

പ്രതിഷേധം

നേരത്തെ മഞ്ചിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും, അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണേ എന്ന ഗാനമിറങ്ങിയപ്പോഴും പ്രിയക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു.

എന്ത് ചെയ്തിട്ടാണെന്ന് അറിയില്ല

എന്ത് ചെയ്തിട്ടാണെന്ന് അറിയില്ല

പ്രിയ എന്തു ചെയ്തിട്ടാണെന്ന് അറിയില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രത്യേക വിഭാഗം പ്രിയക്കെതിരെ തിരിയുന്ന രീതിയുണ്ട്.

തിലകന്റെ സംഭാഷണരീതി

തിലകന്റെ സംഭാഷണരീതി

ഉവ്വ, ഉവ്വ, ഉവാ.. അനശ്വര നടന്‍ തിലകന്റെ സംഭാഷണരീതിയോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് ട്രോളുകളിലധികവും ഇറങ്ങിയിട്ടുള്ളത്.

ഇതിലും വലിയ രീതിയില്‍

ഇതിലും വലിയ രീതിയില്‍

ഫ്രീക്ക് പെണ്ണേ എന്ന ഗാനമെത്തിയപ്പോള്‍ ഇതിലും വലിയ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. പ്രിയയോടുള്ള ദേശ്യത്തിന്റെ പേരിലാണ് ഈ സൈബര്‍ ആക്രമമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.

വീഡിയോ

പ്രിയയുടെ പുതിയ പരസ്യം

പരസ്യം പിന്‍വലിച്ചു

പരസ്യം പിന്‍വലിച്ചു

പ്രിയ നായികയായി അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയയുടെ അഭിനയത്തിലുള്ള അതൃപ്തിയാണ് പരസ്യം പിന്‍വലിക്കാനായുള്ള കാരണായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍

മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍

ഈ പരസ്യത്തിനായി ഏതാണ്ട് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+