കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ പ്രിയയുടെ പാട്ട് കേള്‍ക്കരുതെന്ന് മതപണ്ഡിതര്‍.. പണ്ഡിതര്‍ പണി നോക്കെന്ന് പാക്കിസ്ഥാന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയയുടെ കണ്ണിറുക്കി പാട്ട് ഏറ്റെടുത്ത് പാകിസ്താനിലെ ഫേസ്ബുക് ഗ്രൂപ്പുകൾ | Oneindia Malayalam

മാണിക്യ മലരായ പൂവി എന്ന പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നായികയും തരംഗമാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനിടയില്‍ പാട്ടിനേയും പ്രിയയേയും തേടി വിവാദങ്ങളുമെത്തി. ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രിയ കണ്ണിറുക്കിയതും പുരികം ഉയര്‍ത്തിയതുമെല്ലാം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹൈദരാബാദില്‍ നിന്ന് പരാതി എത്തിയത്.

പാട്ട് പ്രവാചകനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ പരാതി പ്രകാരം സിനിമയുടെ സംവിധായകനായ ഒമര്‍ ലുലുവിനും നടി പ്രിയയ്ക്കും എതിരെ ഫലക്നമ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പാട്ടിനേയും പ്രിയയേും ആഘോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് പാക്കിസ്ഥാന്‍ മീഡിയകളും. മതപണ്ഡിതന്‍മാരുടെ ഫത്വയൊന്നും പാക്കിസ്ഥാനേ ബാധിച്ചിട്ടേ ഇല്ല.

പ്രവാചകനെ നിന്ദിക്കുന്നു

പ്രവാചകനെ നിന്ദിക്കുന്നു

മാണിക്യ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അതില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഹൈദരാബാദിലെ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മുഖീതിന്‍റെ നേതൃത്വത്തില്‍ 57 മുസ്‌ലീം യുവാക്കള്‍ ചേര്‍ന്ന് ഗാനത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. പ്രവാചകനുമായി ബന്ധപ്പെട്ട ഗാനം പ്രണയഗാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു ഇവരുടെ വാദം.

മുസ്ലീങ്ങള്‍ ഗാനം കേള്‍ക്കരുത്

മുസ്ലീങ്ങള്‍ ഗാനം കേള്‍ക്കരുത്

ഗാനത്തിനും പ്രിയവാര്യര്‍ക്കുമെതിരെ ഹൈദരാബാദില്‍ നിന്ന് പരാതി ഉയര്‍ന്നതിനിടയിലാണ് മുസ്ലീം മതവിശ്വാസികള്‍ ഗാനം കേള്‍ക്കരുതെന്ന വാദവുമായി മതപണ്ഡിതര്‍ രംഗത്തെത്തിയത്. മുംബൈയിലെ റാസ അക്കാദമിയില്‍ ചേര്‍ന്ന മുസ്ലീം മതപണ്ഡിതന്മാരുടെ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.

സെന്‍സര്‍ ബോര്‍ഡിന് കത്ത്

സെന്‍സര്‍ ബോര്‍ഡിന് കത്ത്

ഗാനത്തിൽ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി റാസ അക്കാദമി സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്തും അയച്ചിട്ടുണ്ട്. ഗാനം പിൻവലിക്കാൻ ബോർഡ് തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഘടന കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചക നിന്ദയോ? ഇവള്‍ നിങ്ങളുടെ ഹൃദയമലിയിക്കും

പ്രവാചക നിന്ദയോ? ഇവള്‍ നിങ്ങളുടെ ഹൃദയമലിയിക്കും

മതവികാരവും പ്രവാചക നിന്ദയും ഒക്കെ ആരോപിച്ച് വിവാദങ്ങള്‍ കത്തി പടരുമ്പോഴും പ്രിയ വാര്യരേയും ഗാനത്തേയും പുകഴ്ത്തി പാക്കിസ്ഥാനി എന്‍റര്‍ടെയ്ന്‍മെന്‍റ് പോലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പാട്ടിനെ ഏറ്റെടുത്തു. അവള്‍ നിങ്ങളുടെ ഹൃദയമലിയിക്കും . യഥാര്‍ത്ഥ പ്രണയം എന്നൊക്കെയുള്ള കുറിപ്പോടെയാണ് ഗാനം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

English summary
priya warrier and song hits in pakisthan also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X