കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയയുടെ നിയമനം നടത്തിയത് സർവ്വകലാശാല; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആർ ബിന്ദു

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.സർവകലാശാല നിയമനങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും സർവകലാശാലയ്ക്കാണ് നിയമനങ്ങൾക്ക് പൂർണ അധികാരമെന്നും മന്ത്രി പറഞ്ഞു.

യുജിസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നിയമനങ്ങൾ നടക്കുക.അല്ലാത്ത നിയമനങ്ങൾ നിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിസിയാണ് വിശദീകരിക്കേണ്ടത്. ഗവർണർ വിശദീകരണം ചോദിച്ചുവെന്നത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പറഞ്ഞതിനുള്ള മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

bindhu-163697

റിസർച് സ്കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണർ ഇന്ന് നിർണാക തീരുമാനം കൈക്കൊണ്ടത്. സ്വജനപക്ഷപാതവും ചട്ടലംഘനവും താൻ അനുവദിക്കില്ലെന്ന് ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിന് അര മണിക്കൂറിന് ശേഷമായിരുന്നു പ്രിയയുടെ നിയമനം മരവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി.

വിഷയത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ ഗോപിനാഥ് രവീന്ദ്രൻ നൽകിയ വിശദീകരണം ഗവർണർ തള്ളിയിരുന്നു.വൈസ് ചാൻസിലർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകുമെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം നിയമനം ഗവർണർ സ്റ്റേ ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാൾ സ്വീകരിക്കുമെന്നും വിസി വ്യക്തമാക്കി.

മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോ‌ട്ടോകള്‍

English summary
Priya was appointed by the University; Minister R Bindu said that the government has no role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X