മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞു മടുത്തു: പ്രിയന്‍
മറ്റുള്ളവരുടെ തെറ്റുകള്‍ക്കും അവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും മാപ്പു പറഞ്ഞ് തനിയ്ക്ക് മടുത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മറ്റുള്ളവരുടെ മുന്നില്‍ ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക്ക് തലകുനിയ്ക്കാന്‍ വയ്യെന്നും ഒരു അഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞു.
മൂന്ന് വര്‍ഷം ചലച്ചിത്ര അക്കാദമിയെ സേവിയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിചാരിച്ചപോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുമുണ്ട്. ഇനിയങ്ങോട്ട് നല്ല തിരക്കാണ്, അതുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. സമയമുള്ള പലരുമുണ്ട് പുറത്ത്. ഞാനിവിടെ ഇരുന്ന് മറ്റുള്ളവരുടെ അവസരം നശിപ്പിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ട് സ്വയം ഒഴിഞ്ഞതാണ്- പ്രിയന്‍ വിശദീകരിക്കുന്നു.

ഏത് സര്‍ക്കാര്‍ വന്നാലും കാര്യങ്ങള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. എന്നാല്‍ സിനിമയിലെ കാര്യങ്ങള്‍ അങ്ങനെയെല്ല. സിനിമാക്കാന്‍ ആരുടെയും കീഴില്‍ ജോലിചെയ്യുന്നവരല്ല. അതുകൊണ്ടുതന്നെ അവര്‍ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യുന്നവരായിരിക്കും- പ്രിയന്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്നും മോഹന്‍ലാല്‍ നായകനാകുന്നൊരു ചിത്രവും അക്ഷയ് കുമാര്‍ നായകനാകുന്നൊരു ചിത്രവുമാണ് ഇപ്പോള്‍ മനസിലുള്ളതെന്നും പ്രിയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications