Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ഒഴിയുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള വിവാദങ്ങള്‍ക്കുള്ള വേദിയായി മാറിയിരിക്കുകയാണ്. മലയാള സിനിമയുടെ പ്രയാത്തെ ചൊല്ലി സംവിധായകന്‍ കമലും മറ്റുമായി നേരത്തെ ചില വിവാദങ്ങള്‍ പുറത്തുവന്നിരുന്നു. അതിനുപിന്നാലെ മലയാള സിനിമയുടെ ചരിത്രം വളച്ചൊടിച്ചെന്നും പറഞ്ഞ് ആരോപണമുയര്‍ന്നു. ഇതിനെല്ലാം ഉത്തരം പറയാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും ബാധകമാണല്ലോ.

ഇതുകൊണ്ടാമോ എന്തോ താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഒഴിയുകയാണെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ചാനലാണ് വിഷയം പുറത്തുവിട്ടത്.

Priyadarshan

മൂന്ന് വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്തിരുന്നതില്‍ താന്‍ തൃപ്തനാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഫെസ്റ്റിവല്‍ സിനിമയ്ക്ക് നിലവാരം കുറഞ്ഞെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. എ ന്നാല്‍ ലോക സിനിമയിലുണ്ടായ നിലവാരത്തകര്‍ച്ച മൂലമാണ് ഫെസ്റ്റിവല്‍ സിനിമകളില്‍ നിലവാരം കുറഞ്ഞതെന്ന് പ്രിയന്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കെബി ഗണേഷ് കുമാറിനെ സിനിമയ്ക്ക് വേണ്ടിമാത്രമായി മന്ത്രിയാക്കിരുന്നെങ്കില്‍ പ്രിയന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാല്ലായിരുന്നെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള പ്രതികരിച്ചു. സിനിമയ്ക്ക് പ്രത്യേകം ഒരു മന്ത്രിയില്ലാത്തതിനാലാണ് പ്രിയദര്‍ശന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്ന് സംവിധായകന്‍ കമലും അഭിപ്രയാപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+