കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം... എന്തിനായിരുന്നുവെന്ന് പ്രിയദര്‍ശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനത്തില്‍ വന്‍ വഴിത്തിരിവുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജിനെ പോലുള്ളവര്‍ പറഞ്ഞതോടെ അമ്പരപ്പിലായിരുന്നു സിനിമാ ലോകം. പിന്നീട് പ്രതിഷേധമറിയിച്ചവര്‍ തങ്ങളുടെ പ്രതിഷേധം മോഹന്‍ലാലിനെതിരെയല്ല എന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ മന്ത്രി എകെ ബാലന്‍ സര്‍ക്കാര്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടേയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ലാലിനെതിരെ ഉണ്ടായിരിക്കുന്നത് ആസൂത്രിതയമായ ആക്രമണമാണ് എന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ ആരാധകരും പിന്തുണയ്ക്കുന്നവരും.

ഇപ്പോഴിതാ ഭീമഹര്‍ജിയില്‍ ഒപ്പിട്ടവര്‍ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്കുണ്ടായ അപമാനമാണ് ഇതെന്നാണ് പ്രിയദര്‍ശന്റെ ആരോപണം. സംവിധായകന്‍ മേജര്‍ രവി, കമല്‍ എന്നിവരും ഈ വിഷയത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ നിരവധി പേര്‍ ലാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമയ്ക്കുണ്ടായ അപമാനം

മലയാള സിനിമയ്ക്കുണ്ടായ അപമാനം

പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണ്. ഞാന്‍ ചലചിത്ര അക്കാദി ചെയര്‍മാനിയിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണ് ചെയ്യുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അവര്‍ക്കൊക്കെ നല്ല വിവരമുണ്ട്

അവര്‍ക്കൊക്കെ നല്ല വിവരമുണ്ട്

ഇപ്പോഴത്തെ ചെയര്‍മാന്‍ കമലിനും മന്ത്രി എകെ ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. അതിന് മുമ്പ് മോഹന്‍ലാലിനെ വിളിക്കരുത് എന്ന് പറയുന്നതിന് പിറകിലെ ലക്ഷ്യം മറ്റ് പലതുമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം സംവിധായകന്‍ മേജര്‍ രവി കുറച്ചുകൂടി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പേരും പറഞ്ഞാണ് ഈ ആക്രമണമെന്ന് മേജര്‍ രവി പറഞ്ഞു.

ചിലരുടെ രാഷ്ട്രീയ താല്‍പര്യം

ചിലരുടെ രാഷ്ട്രീയ താല്‍പര്യം

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്ക് കാരണം ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണെന്ന് കമല്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് അദ്ദേഹത്തെ വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്ന് കമല്‍ വ്യക്തമാക്കി. അതേസമയം പുരസ്‌കാരം ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇപ്പോഴുള്ള വിവാദം എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനിക്കുന്നത് ഞാനാണ്

തീരുമാനിക്കുന്നത് ഞാനാണ്

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അറിയാത്ത വിഷയത്തില്‍ താനെങ്ങനെയാണ് അഭിപ്രായം പറയുക. എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് പോലും പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെ കുറിച്ച് ഞാന്‍ എന്താണ് പ്രതികരിക്കേണ്ടതെന്നും ലാല്‍ ചോദിച്ചു.

മോഹന്‍ലാലിന്റെ പേര് എവിടെയും ഇല്ല

മോഹന്‍ലാലിന്റെ പേര് എവിടെയും ഇല്ല

തങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അത് മാധ്യമങ്ങള്‍ മോഹന്‍ലാലിന് എതിരാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് ഡോ ബിജു പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് മുഖ്യാതിഥിയുടെ ആവശ്യമില്ല. ഇത്തവണ മോഹന്‍ലാല്‍ ആയിരിക്കും മുഖ്യാതിഥി എന്ന വാര്‍ത്ത വന്നത് കൊണ്ടായിരിക്കും അങ്ങനെയൊരു തെറ്റിദ്ധാരണ. നാളെ മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടി ആണെങ്കിലും ഞങ്ങളുടെ നിലപാട് ഇതുതന്നെയായിരിക്കും. പ്രകാശ് രാജ് പറഞ്ഞതും ഇത് തന്നെയാണ്. പെട്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ മോഹന്‍ലാലിനെതിരെയാണോ ഒപ്പിട്ടതെന്ന് എങ്ങനെ പറയാന്‍ സാധിക്കും.

സാംസ്‌കാരിക പ്രശ്‌നമാക്കേണ്ട

സാംസ്‌കാരിക പ്രശ്‌നമാക്കേണ്ട

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യേണ്ടത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണെന്ന വാദത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ചടങ്ങില്‍ നിന്ന് ആളുകളോട് മാറി നില്‍ക്കാന്‍ പറയുന്ന വാദത്തോട് യോജിക്കാന്‍ തനിക്കാവില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത് ആരായാലും അയാള്‍ സിനിമാ മേഖലയിലെ പ്രധാനപ്പെട്ട ഒരുഭാഗമാണ്. മുഖ്യധാര സിനിമയുടെ ഭാഗമാകുക എന്നത് ഒരു അയോഗ്യതയല്ല. അവരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സാംസ്‌കാരി പ്രശ്‌നമാക്കേണ്ട കാര്യമില്ല. സിനിമാ വ്യവസായത്തെ നിലനിര്‍ത്തി കൊണ്ട് പോകുന്നത് മുഖ്യധാരാ സിനിമകളാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Recommended Video

cmsvideo
മോഹന്‍ലാലിന്റെ വാക്കുകളിലേക്ക് | Oneindia Malayalam
ആദ്യ മമ്മൂട്ടിക്ക് നേരെ

ആദ്യ മമ്മൂട്ടിക്ക് നേരെ

കുറച്ചുനാളായി നമ്മള്‍ കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം. എന്തുചെയ്താലും എന്തു പറഞ്ഞാലും കുറ്റം. പലപ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിക്കുകയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. എന്തുപറയുമ്പോഴും അക്രമികള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നു. തുടക്കം മമ്മൂട്ടിക്ക് നേരെയായിരുന്നല്ലോ. അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ ചെളി വാരിയെറിഞ്ഞു. ഇപ്പോള്‍ അവര്‍ മോഹന്‍ലാലിന് എതിരെയാണ്. ഇവരെയൊക്കെ മോഹന്‍ലാലിനെതിരെ തിരിച്ചുവിടുന്നത് ആരാണ്. നിങ്ങളുടെ ആക്രമണത്തില്‍ നാല്‍പ്പതുവര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന മോഹന്‍ലാലിന് ഒന്നും സംഭവിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!

ഓസ്‌കാര്‍ വേദിയിലും മുഖ്യാതിഥിയാകാന്‍ ലാലേട്ടന്‍ യോഗ്യന്‍! ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്... പക്ഷേഓസ്‌കാര്‍ വേദിയിലും മുഖ്യാതിഥിയാകാന്‍ ലാലേട്ടന്‍ യോഗ്യന്‍! ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്... പക്ഷേ

English summary
priyadarshan supports mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X