പ്രിയദര്‍ശിനി സൂപ്പര്‍ ഹിറ്റ്; വിജ്ഞാന ദര്‍ശിനിയുമായി കെഎസ്ആര്‍ടിസി, വിദ്യാര്‍ഥികള്‍ക്ക് നേട്ടം

യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതകള്‍ക്ക് സൗജന്യ യാത്ര വിഭാവനം ചെയ്യുന്ന പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയമായിരിക്കെ, വിജ്ഞാന ദര്‍ശിനി എന്ന പേരില്‍ മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനപ്രദമായ യാത്രകള്‍ ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.

വിനോദ കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, പുരാവസ്തു കേന്ദ്രങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതി വഴിയൊരുക്കും. ഇത്തരം സന്ദര്‍ശനത്തിലൂടെ പ്രായോഗിക അറിവ് വര്‍ധിപ്പിക്കുകയാണ് ഉദ്ദേശം. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഓരോ ജില്ലകളിലും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോ-ഓഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് ബുക്ക് ചെയ്യാം.

KSRTC Introduces Vijnana Darshini

കോ-ഓഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:
തിരുവനന്തപുരം നോര്‍ത്ത്- 9188619378
തിരുവനന്തപുരം സൗത്ത്- 9188938522
കൊല്ലം- 9188938523
പത്തനംതിട്ട- 9188938524
ആലപ്പുഴ- 9188938525
കോട്ടയം- 9188938526
ഇടുക്കി- 9188938527
എറണാകുളം- 9188938528
തൃശൂര്‍- 9188938529
പാലക്കാട്- 9188938530
മലപ്പുറം- 9188938531
കോഴിക്കോട്- 9188938532
വയനാട്- 9188938533
കണ്ണൂര്‍, കാസര്‍കോട്- 9188938534.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി, നെയ്യാര്‍ ഡാം, പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വിതുര ജെഴ്‌സ് ഫാം, മ്യൂസിയം, പ്ലാനറ്റോറിയം, കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം എന്നിവ ഉള്‍പ്പെടുത്തിയാണ് യാത്ര. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് യാത്ര ക്രമീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma