Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ചോപ്രയല്ല സഭയ്ക്ക് പ്രധാനം... വികാരിയുടെ വിശദീകരണം

കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരം സംബന്ധിച്ച വിവാദത്തില്‍ പള്ളി വികാരിയുടെ വിശദീകരണം. സഭയെ സംബന്ധിച്ച് പ്രിയങ്ക ചോപ്രയല്ല പ്രധാനം എന്നാണ് ഇടവക വികാരി ഫാദര്‍ സൈമണ്‍ മാനുവല്‍ പറയുന്നത്.

പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണിന്റെ സവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കാതിരുന്നതാണ് കുമരകം ആറ്റാമംഗലം പള്ളിയെ വിവാദത്തിലാക്കിയത്. മേരി ജോണ്‍ വിവാഹത്തിന് ശേഷം ഹൈന്ദവാചാരപ്രകാരമാണ് ജീവിച്ചിരുന്നത് എന്നായിരുന്നു പള്ളി അധികൃതര്‍ അനുമതി നല്‍കാത്തതിന് കാരണമായി പറഞ്ഞത്.

Priyanka Chopra

പള്ളി അധികൃതരുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയി എന്നായിരുന്നു ഈ വിഷയത്തില്‍ പ്രിയങ്ക ചോപ്ര പ്രതികരിച്ചത്. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരസ്യ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

കീഴ് വഴക്കങ്ങളും ദേവാലയ ഭരണഘടനും അനുസരിച്ചാണ് അനുമതി നിഷേധിച്ചത് എന്നാണ് വിശദീകരണം. സഭയെ സംബന്ധിച്ച് പ്രിയങ്ക ചോപ്രയല്ല പ്രധാനം, ഇടവക അംഗങ്ങളാണ്. പ്രിയങ്ക ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇത് വലിയ വിവാദമായതെന്നും പള്ളി വികാരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+