പ്രിയങ്കയുടെ വീട്ടിൽ റെയ്ഡ്; ബാത്ത് ടവ്വലുടുത്ത് വാതിൽ തുറന്ന് ഷാഹിദ്, പ്രണയത്തെക്കുറിച്ച് താരം
ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ഫാഷൻ ലോകത്ത് നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ പ്രിയങ്ക ഒരേ സമയം അഭിനയ മികവുകൊണ്ടും ഫാഷൻ സെൻസേഷനായും ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ചു. 2018ലായിരുന്നു പോപ്പ് ഗായകൻ നിക്ക് ജോനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹം. വിനോദ മേഖല ഏറെ ആഘോഷമാക്കിയ പ്രണയ വിവാഹമായിരുന്നു അത്. അതേസമയം, പ്രിയങ്കയ്ക്കൊപ്പം ചേർത്ത് മറ്റു പ്രണയകഥകളും ഒരു കാലത്ത് ബോളിവുഡിന്റെ ഇഷ്ട വിശേഷങ്ങളായിരുന്നു. ഷാഹിദ് കപൂറുമായി താരം അടുപ്പത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകളാണ് അക്കാലത്ത് ഉയർന്നു വന്നത്.
അത്തരത്തിലൊന്നാണ് ആദായ നികുതി വകുപ്പ് പ്രിയങ്കയുടെ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ ഷാഹിദ് അവിടെയുണ്ടായിരുന്നുവെന്നത്. 2011ലാണ് സംഭവം, റെയ്ഡിനായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രിയങ്ക ചോപ്രയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നത് ഷാഹിദ് കപൂറായിരുന്നു എന്നാണ് ഗോസിപ്പ് കോളങ്ങൾ എഴുതി പിടിപ്പിച്ചത്. വാതില്‍ തുറക്കുമ്പോള്‍ ഷാഹിദ് ബാത്ത് ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.

ഷാഹിദ് അന്ന് വീട്ടിലുണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിക്കുകയാണ് പ്രിയങ്ക ചോപ്ര തന്നെ. രജത് ശര്‍മ്മയുടെ ഷോയില്‍ സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. വാര്‍ത്തകള്‍ പറഞ്ഞത് പോലെ ഷാഹിദ് തന്നെയായിരുന്നു വാതില്‍ തുറന്നത് എന്ന് പ്രിയങ്ക തുറന്നു സമ്മതിക്കുന്നു. ഷാഹിദ് തന്റെ വീട്ടിൽ നിന്ന് മൂന്ന് മിനിറ്റു മാത്രം അകലെയാണ് താമസിക്കുന്നതെന്നും അതിനാലാണ് അന്ന് റെയ്ഡ് നടക്കുന്ന സമയത്ത് പെട്ടെന്ന് ഷാഹിദിനെ വിളിച്ചതെന്നുമാണ് പ്രിയങ്ക വ്യക്തമാക്കുന്നത്.
''അത് സംഭവിക്കുമ്പോള്‍ ഷാഹിദ് എന്റെ വീട്ടിലുണ്ടായിരുന്നു. അവന്‍ എന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് അകലെയാണ് താമസിക്കുന്നത്. അതിനാല്‍ അതെല്ലാം നടക്കുമ്പോള്‍ അവനെ വിളിക്കുന്നത് സ്വാഭാവികമാണ്. എന്റെ അമ്മയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അവര്‍ക്ക് എത്താനായില്ല. അതിനാല്‍ ഞാന്‍ അവനെ വിളിച്ചു. അവന്‍ ഇട്ടിരിക്കുന്ന ഷോര്‍ട്ട്സും ധരിച്ച് അങ്ങനെ തന്നെ ഓടി വരികയും ചെയ്തു", പ്രിയങ്ക വ്യക്തമാക്കി.
അതേസമയം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വന്നപ്പോൾ ഷാഹിദ് ബാത്ത് ടവ്വലാണ് ധരിച്ചിരുന്നതെന്ന വാദത്തെ തള്ളി കളയുകയാണ് താരം. അങ്ങനെ പറയാൻ ഈ പറയുന്ന മാധ്യമപ്രവർത്തകർ ആരെങ്കിലും അവിടെയുണ്ടായിരുന്നോയെന്നും താരം ചോഗിക്കുന്നു. നിലവാരം കുറഞ്ഞതും മറ്റുള്ളവരെ സാരമായി ബാധിക്കുന്നതുമാണ് ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നും പ്രിയങ്ക തുറന്നടിച്ചിരുന്നു. ഷാഹിദ് കപൂർ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്ന് പ്രിയങ്ക തന്നെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് താൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
ഇത്തരം ഗോസിപ്പുകളൊക്കെ ഒരു പരിധിവരെ അവസാനിപ്പിക്കുന്നതായിരുന്നു നിക്ക് ജൊനാസ് - പ്രിയങ്ക ചോപ്ര വിവാഹം. പോപ്പ് വേദികളിലെ മിന്നും താരമായ നിക്ക് ജൊനാസിനെ ഒരു പൊതു പരിപാടിയിൽ വെച്ചാണ് പ്രിയങ്ക ചോപ്ര കട്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും പോവുകയായിരുന്നു. ഇപ്പോൾ നിക്കിനൊപ്പം അമേരിക്കയിലാണ് താരം. ഇരുവർക്കും മാല്‍തി മേരി ചോപ്ര ജൊനാസ് എന്ന് പേരായ ഒരു പെൺകുട്ടിയുമുണ്ട്. അതേസമയം ഷാഹിദ് പിന്നീട് മീര രജ്പുതിനെ വിവാഹം കഴിക്കുകയും ചെയ്തു.












Click it and Unblock the Notifications