Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കേട്ട് ഉളുപ്പ് തൂങ്ങിച്ചത്തു, 'പ്രിയങ്ക ഗാന്ധി മുണ്ടൈക്കയിലെ കുട്ടിക്ക് സൈക്കിൾ കൊടുത്തു', സിദ്ദിഖ് എയറിൽ

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ ഏറ്റുവാങ്ങുകയാണ് കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൌൺഷിപ്പ് സന്ദർശനം അടക്കം സിദ്ദിഖിനെ ട്രോളുകൾക്കിരക്കായി. ഏറ്റവും പുതിയതായി പ്രിയങ്ക ഗാന്ധിയുടെ ജന്മദിനത്തിന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ടി സിദ്ദിഖിനെ എയറിലാക്കിയിരിക്കുന്നത്.

ദുരന്തബാധിതർക്കായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇരയായ കുട്ടിക്ക് പ്രിയങ്ക ഗാന്ധി സൈക്കിൾ വാങ്ങി നൽകിയ കാര്യം സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ കമന്റ് ബോക്സിൽ പരിഹാസം നിറയുകയാണ്.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ഓർക്കുന്ന ഒരു അനുഭവമുണ്ട്... മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച ഒരു കുട്ടിയെ സന്ദർശിച്ച ശേഷം, അസുഖബാധിതനായ അവന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ അവനെ സഹായിക്കാൻ അവർ അതിയായി ആഹ്രഹിച്ചു. പേശിബലം വർധിപ്പിക്കുന്നതിനായി നല്ല ഗുണമേൻമയുള്ള ഒരു സൈക്കിൾ അവന് ആവശ്യമുണ്ടെന്ന് മനസ്സിലാക്കി അത് വാങ്ങിക്കൊടുക്കണം എന്ന് പ്രിയങ്ക ഗാന്ധി എന്നോട് നിർദേശിച്ചു.

siddique

അതിനനുസരിച്ച് സൈക്കിൾ വാങ്ങി അവന്റെ വീട്ടിലെത്തി. അവൻ വളരെ സന്തോഷത്തോത്വ സൈക്കിൾ ഏറ്റുവാങ്ങി.... അവന്റെ കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോ പ്രിയങ്ക ഗാന്ധിക്ക് അയച്ചപ്പോൾ ഉടൻ തന്നെ മറുപടി ലഭിച്ചു. "കുട്ടിയുടെ മുഖം പുറത്തു കാണിക്കരുത്. ഫോട്ടോയും വീഡിയോയും പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം."
പ്രചാരണമില്ലാതെ, വ്യക്തികളുടെ സ്വകാര്യത മാനിച്ച് പ്രവർത്തിക്കുന്ന ഈ സമീപനമാണ് പ്രിയങ്ക ഗാന്ധിയെ വ്യത്യസ്തയാക്കുന്നത്. ആരെയെങ്കിലും ബോധിപ്പിക്കാനല്ല അവർ പ്രവർത്തിക്കുന്നത്... സ്വന്തം കടമ നിർവഹിച്ച് മുന്നോട്ട് പോകുന്നത് രീതിയാണ് അവരുടേത്.

വയനാടിനുവേണ്ടി പാർലമെന്റിനകത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്ന നേതാവാണ് അവർ... വയനാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും ആവശ്യമായ പദ്ധതികളും കാഴ്ചപ്പാടുകളും അവർക്കുണ്ട്... കേരളത്തിൽ സർക്കാർ മാറുന്നതോടെ വയനാടും മാറും... വികസനത്തിന്റെ പുതിയ സൂര്യോദയം ഉണ്ടാകും... ജന്മദിനാശംസകൾ... പ്രിയങ്കാജി...''

ഏതാനും കമന്റുകൾ നോക്കാം:

* വയനാടിന് വേണ്ടി കേന്ദ്രത്തിൽ ഇടപെട്ടിട്ട് എന്ത് നൽകി. സ്ഥലം MP എത്രകൊടുത്തു വയനാടിനെ കൈ പിടിച്ച് ഉയർത്തുവാൻ. വയനാട് ദുരന്തം നല്ല അവസരമായി കണ്ട് കോൺഗ്രസ്പിരിച്ച ഫണ്ട് എത്ര ? മറുപടി ഉണ്ടോ MLA ക്ക്?

* ഞങ്ങൾക്കും ഒരു അനുഭവം ഉണ്ട് വീടില്ലാതെ കഷ്ടപെട്ട് നിൽക്കുന്ന മലയാളിക്ക് കലണ്ടർ തന്ന പ്രിയങ്ക ജി.

* വയനാട്ടിലെ പാവങ്ങൾക്ക് വീട് നിർമിച്ച് നൽകുവാൻ ജനങ്ങളിൽ നിന്ന് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും പിരിച്ച പണം എവിടെ? ആ പണം ഉപയോഗിച്ച് വീട് വെച്ച് കൊടുക്കാൻ എന്താ പ്രിയങ്ക ഗാന്ധി പറയാത്തത്? നിങ്ങളെ ഭരണം ഏൽപ്പിച്ചാൽ ഈ നാട്‌ കട്ട് മൂടിക്കില്ലേ.

* നല്ലോണം മെഴുക് സിദ്ദിഖ്, സാധു ജനങ്ങളെ പറ്റിച്ചു വാങ്ങിയ പണം ഗർഭം കലക്കാനും റീൽസ് എടുക്കാനും ഉപയോഗിച്ചിട്ട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കിടന്ന് ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല.

* കുട്ടികളെ തലോടിയത് കൊണ്ടോ ഉമ്മ വച്ചത് കൊണ്ടോ ഒന്നും അവർക്ക് വിശപ്പ് മാറില്ല കയറി കിടക്കാൻ വീടും കിട്ടില്ല എത്രയോ 28 ഉം 10 തീയ്യതികൾ മാറി മാറി വന്നു എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഒരു രൂപ പോലും അവർക്ക് വേണ്ടി കൊടുക്കാതെ സിദ്ധരാമയ്യ കൊടുത്തത് പ്രീയങ്ക പറഞ്ഞിട്ടാണെന്നും പറഞ്ഞ് നടക്കാൻ ഒരു ഉളുപ്പ് തോന്നുന്നില്ലെ ? പ്രീയങ്ക എത്ര കൊടുത്തുന്ന് പറ. അല്ല പറഞ്ഞിട്ടു കാര്യമില്ല ഇപ്പഴും മാങ്കുട്ടത്തിന് ജയ് വിളിക്കുന്ന നിങ്ങൾ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു കൂട്ടം ഉള്ളടത്തോളം കാലം രക്ഷപ്പെടും പക്ഷെ ഒരു സമയം അവരും ഇത് തിരിച്ചറിയും അന്ന് തീരും എല്ലാം.

* കേരള സർക്കാർ പണിയുന്ന ടൗൺ ഷിപ്പിലെ മുഴുവൻ വിടുകളിലും
തൂക്കി ഇടാനുള്ള കലണ്ടർ പ്രിയങ്കാ ഗാന്ധി കൊടുക്കും. തൂക്കാനുള്ള ആണി ലീഗും കൊടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+