Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക യുവ സുന്ദരി..... അവരെ കാണാന്‍ പോകും, ശ്രീധരന്‍പിള്ളയെ തള്ളി സികെ പത്മനാഭന്‍

കണ്ണൂര്‍: പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശത്തെ തള്ളിയായിരുന്നു സികെ പത്മനാഭന്റെ പരാമര്‍ശം. 48 വയസ്സുള്ള പ്രിയങ്കയെ യുവസുന്ദരിയെന്ന് വിളിക്കുന്നുവെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. കണ്ണൂരിലെ പ്രചാരണത്തിനിടെയായിരുന്നു സികെ പത്മനാഭന്റെ പരാമര്‍ശം.

1

പ്രിയങ്ക ഗാന്ധി യുവ സുന്ദരി എന്നത് സത്യമാണ്. പ്രായമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം. എന്നെ സ്വീറ്റ് 70 എന്നാണ് പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നത് മനസ്സിന്റെ യുവത്വമാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ അവരെ കാണാന്‍ പോകും. രാഹുലിനെ കാണാന്‍ പോകില്ലെന്നും സികെ പത്മനാഭന്‍ വ്യക്തമാക്കി.

അതേസമയം പ്രിയങ്ക വന്നാല്‍ കണ്ടാല്‍ കുഴപ്പമില്ലെന്ന് അഭിപ്രായമുണ്ട്. അവരെ കാണുവാനും സാമാന്യം തരക്കേടില്ല. അതിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തിരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രിയങ്കയ്ക്ക് 48 വയസ്സുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് യുവ സുന്ദരി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ല ന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീധരന്‍പിള്ള ചടങ്ങില്‍ പരാമര്‍ശിച്ചത് വര്‍ഗീയ പരാമര്‍ശമായിരുന്നു വിലയിരുത്തപ്പെട്ടിരുന്നു.

കണ്ണൂർ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+