കേരളം പിടിക്കാൻ പ്രിയങ്ക ഗാന്ധി ഇറങ്ങും; പ്രത്യേക സംഘം എത്തും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും ട്വിസ്റ്റ്?
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കേരളത്തിൽ കോൺഗ്രസ് നേരിട്ടത്. ഇത്തവണയും അധികാരത്തിലേറാനായില്ലെങ്കിൽ അത് കോൺഗ്രസിന് വരുത്തുന്ന ക്ഷീണം ചെറുതായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കുറി എന്ത് വിലകൊടുത്തും അധികാരം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഭരണം പിടിക്കാൻ ഇത്തവണ പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രചരണം നയിക്കാൻ വയനാട് എംപി കൂടിയായ പ്രിയങ്കയെ തന്നെ ഇറക്കാനുള്ള ഹൈക്കമാന്റ് നീക്കം. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഈ കമ്മിറ്റിക്ക് പ്രചരണത്തിന്റെ പൂർണചുമതല നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വലിയ ട്വിസ്റ്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, മുന്‍മന്ത്രി എന്‍ ശക്തന്‍ തുടങ്ങിയവരെ രംഗത്തിറക്കാനാണ് പാർട്ടിയിലെ ആലോചന. തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇറങ്ങുന്നത് ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു. തൃശൂരിൽ വിഎം സുധീരനെ മത്സരിപ്പിക്കാനാണ് ആലോചന. തിരുവനന്തപുരത്ത് എൻ ശക്തനേയും മത്സരിപ്പിച്ചേക്കും. ശക്തനെ മത്സരിപ്പിച്ച് കഴിഞ്ഞ തവണ നഷ്ടമായ നാടാർ വോട്ടുകൾ പെട്ടിയിലാക്കുകയാണ് ലക്ഷ്യം.
പൊതുസമ്മതരായ നേതാക്കളേയും പരീക്ഷിച്ചേക്കും. കേരളത്തിൽ പൊതുവെ ബി ജെ പിയാണ് കൂടുതൽ പൊതുസമ്മതരെ ഇറക്കാറുള്ളത്. എന്നാൽ ജയിക്കണമെങ്കിൽ പതിനെട്ടടവും പയറ്റേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം ഇത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തുമ്പോഴും പാർട്ടിക്കുള്ളിലെ തർക്കവും ഐക്യമില്ലായ്മയും നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗൊലു ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നേതൃത്വത്തിന് നൽകിയിരുന്നു. ഭരണ വിരുദ്ധ വികാരം ശക്തമായ നിലനിൽക്കുന്ന ഈ സമയത്ത് സംസ്ഥാന ഘടകത്തിലെ നേതാക്കൾക്ക് തമ്മിൽ തല്ലുന്നത് പാർട്ടിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്നാണ് ഹൈക്കമാന്റിന് നൽകിയ റി്പ്പോർട്ടിൽ കനഗൊലു വ്യക്തമാക്കിയത്. ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോൺഗ്രസിലെ പോര് വിജയ സാധ്യത ഇല്ലാതാക്കുമെന്ന ആശങ്കകൾ ഘടകക്ഷികളും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻറെ ചുമതലയുള്ള ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കൾ ഈ ആശങ്ക പങ്കുവെച്ചത്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications