രമ്യ ഹരിദാസിനെ അഭിനന്ദിച്ച് വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
Recommended Video
ദില്ലി: ആലത്തൂരില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസിന് അഭിനന്ദനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രമ്യയുടെ ലോക്സഭയിലേക്കുള്ള ജൈത്രയാത്ര പ്രദിപാദിക്കുന്ന വീഡിയോ പ്രിയങ്ക ഗാന്ധി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. നേരത്തേയും പ്രിയങ്ക രമ്യയ്ക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ ഹരിദാസ് പ്രാദേശിക എന്‍ജിഒയിലെ ട്രയിനറായിട്ടായിരുന്നു തുടങ്ങിയത് എന്ന കുറിപ്പോടെ തുടങ്ങുന്ന 43 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രിയങ്ക പങ്കുവെച്ചത്. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- 2011 ല്‍ ടാലന്‍റ് സര്‍ച്ച് പ്രോഗ്രാമിലൂടെ രാഹുല്‍ ഗാന്ധിയാണ് രമ്യയെ കണ്ടെത്തിയത്.
പിന്നീട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ വഹിച്ചു.
മുതിര്‍ന്ന നേതാക്കളുടേയും സഹപ്രവര്‍ത്തകരുടേയും എതിര്‍പ്പുകളെ മറികടന്നാണ് രാഹുല്‍ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കിയത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപയാണ് രമ്യ, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
ആലത്തൂരില്‍ നടന്ന അതിശക്തമായ പോരാട്ടത്തില്‍ എല്‍ഡിഎഫിന്‍റെ പികെ ബിജുവിനെ 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് പരാജയപ്പെടുത്തിത്.












Click it and Unblock the Notifications