പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടില്‍: വഴിയില്‍ എല്‍ഡിഎഫ് കരിങ്കൊടി; മറുപടിയുമായി ബല്‍റാമും
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എംപി. കണ്ണൂരില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഗാന്ധി റോഡ് മാർഗ്ഗം മാനന്തവാടിയിലേക്ക് എത്തുകയായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ടി സിദ്ധീഖ് എം എല്‍ എ എന്നിവരും പ്രിയങ്ക ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
ഒരു കുടുംബത്തിനും നാടിനും നമ്മൾ മനുഷ്യർക്കുമെല്ലാം ഏറെ വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ രാധയ്ക്കുണ്ടായ ദുർവിധി. എന്ത് നൽകിയാലും പകരമാവില്ലെന്നറിയാം. കേരളത്തിന്റെ വനാതിർത്തികളിൽ മനുഷ്യർ നേരിടുന്ന നിരന്തര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഇനിയും വൈകരുത്. ഒപ്പം ഇന്നും ഭീതിയോടെ കഴിയുന്ന അനേകം കുടുംബങ്ങൾക്കൊപ്പം നിൽക്കുക. അവരെ കഴിയാവുന്നിടത്തോളം ചേർത്തുപിടിക്കുണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, രാധയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ പ്രിയങ്ക ഗാന്ധിയെ എല്‍ ഡി എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തിലെ പ്രവർത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും വിഷയങ്ങളുണ്ടാകുമ്പോള്‍ എന്താന്‍ വൈകുന്നുവെന്നും ആക്ഷേപിച്ചായിരുന്നു പ്രതിഷേധം.
പ്രിയങ്കയെ കരിങ്കൊടി കാണിച്ച എല്‍ ഡി എഫ് പ്രവർത്തകർക്കെതിരെ വിമർശനവുമായി വിടി ബല്‍റാമും രംഗത്ത് വന്നു. 'വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നാണ്. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ട്. എന്നാലും വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണ്.' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എംപിയെവിടെ എംപിയെവിടെ എന്ന് സി പി എമ്മുകാർ പതിവായി വെല്ലുവിളിക്കും; എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സി പി എമ്മുകാരുടെ മുഖമുദ്ര.
എംപി എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാം, സി പി എമ്മുകാർക്കൊഴികെ. ഭരണഘടനാ പ്രകാരം സർക്കാരിന് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് നെടുംതൂണുകളാണുള്ളതെന്ന് ഹൈസ്ക്കൂൾ തലത്തിലെ സാമൂഹ്യപാഠ പുസ്തകത്തിൽത്തന്നെ പഠിപ്പിക്കുന്നുണ്ടാവും. ഇതിൽ എക്സിക്യൂട്ടീവിനാണ് ഭരണപരമായ നടപടികൾ സ്വീകരിക്കാൻ അധികാരവും ഉത്തരവാദിത്തവുമുള്ളത്. മന്ത്രിമാരടങ്ങുന്ന സർക്കാരും ഉദ്യോഗസ്ഥരുമൊക്കെയാണ് ഈ ഭരണ നിർവ്വഹണ വിഭാഗത്തിലുള്ളത്.
എംപി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തിൽ നേരിട്ടൊരു തീരുമാനമെടുക്കാൻ എം.പി.ക്ക് അധികാരമില്ല. പാർലമെന്റിനകത്തും പുറത്തുമുള്ള ഉചിതമായ വേദികളിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും അധികാര സ്ഥാനീയരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനുമാണ് എം.പി.ക്ക് കഴിയുക. വയനാട്ടിലെ എംപിമാർ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് മുമ്പിൽ ആ ഉത്തരവാദിത്തം എക്കാലവും നിർവ്വഹിച്ചു പോന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വനം, വന്യജീവി വിഷയങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നേരിട്ടിടപെടാൻ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തിൽ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അവർക്കെല്ലാം മുൻപ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.
വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നും വിടി ബല്‍റാം കൂട്ടിച്ചേർത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications