കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും

  • By
Google Oneindia Malayalam News

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏറെ പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനത്തിന്‍റെ ആവേശത്തില്‍ വയനാട്ടിലേക്ക് എത്തുന്ന 'രാഗാ'യ്ക്ക് എന്തൊക്കെ ഒരുക്കണമെന്ന് വെപ്രാളത്തിലാണ് നേതാക്കളും. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രചരണത്തെ ഏറെ ബാധിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിരുന്നു.

<strong>'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല" title="'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"" />'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"

എന്നാല്‍ എല്ലാ നെഞ്ചിടിപ്പികള്‍ക്കും അവസാനമായെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കാരണം രാഹുലിനായി സാക്ഷാല്‍ പ്രിയങ്ക ഗാന്ധി തന്നെ മണ്ഡലത്തില്‍ പ്രചരണത്തിനായി എത്തും എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 രാഗാ' യ്ക്ക് വരവേല്‍പ്പ്

രാഗാ' യ്ക്ക് വരവേല്‍പ്പ്

ഒരാഴ്ച നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ടാണ് ഇന്നലെ എഐസിസി ആസ്ഥാനത്ത് നിന്ന് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ പ്രഖ്യാപനം വന്നത്. പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണിയായിരുന്നു രാഹുലിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസിന്‍റെ ദക്ഷിണേന്ത്യയിലെ തലവരമാറ്റിയേക്കാവുന്ന പ്രഖ്യാപനം വന്നത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

 ഇത് ചരിത്രം

ഇത് ചരിത്രം

അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തില്‍ ഇത് ആദ്യമായാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഇതൊന്നും പോരാഞ്ഞ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആദ്യ അംഗം കേരളത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ എഐസിസി ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 സുരക്ഷിത മണ്ഡലം

സുരക്ഷിത മണ്ഡലം

കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്ന നിലയിലാണ് വയനാടിന്‍റെ സാധ്യതയെ എഐസിസി നേതൃത്വം പരിഗണിച്ചത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആവശ്യം ഉയര്‍ന്നെങ്കിലും സുരക്ഷിത മണ്ഡലം വയനാട് ആണെന്ന വിലയിരുത്തലായിരുന്നു നേതൃത്വം.

 പ്രിയങ്ക ഗാന്ധിക്ക്

പ്രിയങ്ക ഗാന്ധിക്ക്

കോണ്‍ഗ്രസിന് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. ഇവിടെ ഭൂരിപക്ഷം ഉയര്‍ത്തുക മാത്രമാണ് 'രാഗാ'യ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചെയ്തു കൊടുക്കേണ്ടെതെന്നാണ് എഐസിസിയുടെ നിര്‍ദ്ദേശം. അമേഠിയിലും വയനാടും മത്സരിച്ച് ജയിച്ചാല്‍ വയനാട് നിലനിര്‍ത്തി അമേഠി പ്രിയങ്കയ്ക്ക് വിട്ട് കൊടുക്കാനാണത്രേ പാര്‍ട്ടി തിരുമാനം.

 ചുമതല നല്‍കി

ചുമതല നല്‍കി

അതേസമയം രാഹുലിന്‍റെ പത്രിക സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഏപ്രില്‍ നാലിനായിരിക്കും രാഹുലിന്‍റെ പത്രിക സമര്‍പ്പണം. കെസി വേണുഗോപാലിനാണ് പത്രിക സമര്‍പ്പണത്തിന്‍റെ ചുമതല.

 വയനാടന്‍ ചുരം കയറാന്‍

വയനാടന്‍ ചുരം കയറാന്‍

രാഹുലിന്‍റെ പ്രചരണത്തിനായി പ്രിയങ്ക ഗാന്ധിയും വയനാടന്‍ ചുരം കയറും. മുന്‍പ് അമേഠിയിലും രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി എത്തിയിട്ടുണ്ട്. എന്നാല്‍ എഐസിസി സെക്രട്ടറിയായ ശേഷം രാഹുലിന് വേണ്ടി പ്രചരണത്തിന് കേരളത്തിലേക്ക് ആദ്യമായാണ് പ്രിയങ്ക എത്തുന്നത്.

 പ്രചരണ ദിവസങ്ങള്‍

പ്രചരണ ദിവസങ്ങള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ 20 ദിവസത്തോളം മാത്രമേ രാഹുലിന് വയനാട്ടില്‍ പ്രചരണത്തിനായി ലഭിക്കുള്ളൂ. അതിനിടയില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിക്ക് വിവിധ സംസ്ഥാനങ്ങളില്‍ ഓടിയെത്തേണ്ടതുണ്ട്.

 സുരക്ഷ ശക്തം

സുരക്ഷ ശക്തം

അതിനിടെ അമേഠിയിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. അതുകൊണ്ട് തന്നെ എത്ര ദിവസം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ കാമ്പ് ചെയ്ത് പ്രചരണം നടത്താന്‍ കഴിയുമെന്നത് വ്യക്തമല്ല. അതേസമയം രാഹുലിന്‍റെ വരവിന് മുന്നോടിയായി എസ്പിജി സംഘം സുരക്ഷാ പരിശോധനയ്ക്ക് ഒരുങ്ങി കഴിഞ്ഞു.

 സാധാരണക്കാരന്‍റെ നേതാവ്

സാധാരണക്കാരന്‍റെ നേതാവ്

വയനാട്ടില്‍ പ്രചരണത്തിന് എത്തിച്ച് രാഹുല്‍ സാധാരണക്കാരന്‍റെ നേതാവെന്ന പ്രതിച്ഛായ വര്‍ധിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടല്‍ പാര്‍ട്ടിക്ക് ഉണ്ട്. പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരണത്തിന് എത്തിക്കുക വഴി.

 മോദി സമ്പന്നര്‍ക്കൊപ്പം

മോദി സമ്പന്നര്‍ക്കൊപ്പം

അതേ നാണയത്തില്‍ തന്നെ മോദിക്കെതിരെ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. മോദി സമ്പന്നരുടെ നേതാവാണെന്നതിന് ആക്കം കൂട്ടാന്‍ ഇത് വഴി സാധിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു.

 തിരിച്ചടിക്കാന്‍ ബിജെപി

തിരിച്ചടിക്കാന്‍ ബിജെപി

അതിനിടെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രചരണം ഉത്തരേന്ത്യയില്‍ നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അമേഠിയില്‍ നിന്നുള്ള പരാജയ ഭീതിയാണ് രാഹുലിനെ വയനാട്ടിലേക്കെത്തിച്ചതെന്ന് പ്രചരണം ശക്തമാക്കുകയാണ് ബിജെപി ലക്ഷ്യം.

ോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
priyanka gandhi will accompany rahul gandhi to wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X