Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ​ഗാന്ധി മലയാളം പഠിക്കുമോ? മലയാളം പഠിപ്പിക്കാൻ അധ്യാപികയെ നിയമിക്കണമെന്ന് നിർദ്ദേശം?

കൽപറ്റ: തിര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കമായിരുന്നു പ്രിയങ്ക ​ഗാന്ധിക്ക്. വൻഭൂരിപക്ഷത്തിനാണ് പ്രിയങ്ക ​ഗാന്ധി വയനാട്ടിൽ ജയിച്ചുകയറിയത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കാ ​ഗാന്ധിക്ക് ലഭിച്ചത്. രാഹുൽ ​ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വയനാട്ടുകാരുടെ മനസ്സ് കീഴടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. വയനാടിനാെപ്പം താൻ ഉണ്ടാവുമെന്ന ഉറപ്പ് പ്രിയങ്ക നൽകിയിരുന്നു.

നിങ്ങളിലൊരാളായി തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തത് എന്ന് നിങ്ങൾക്ക് ഉറപ്പിക്കാമെന്നും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ താൻ ഒരുങ്ങിക്കഴിഞ്ഞെന്നും പ്രിയങ്ക പറഞ്ഞിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ 400931 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ​ഗാന്ധിക്ക് വിജയിച്ചത്. 622338 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയത്. രണ്ടാമത് എത്തിയ എൽ ഡി എഫിന്റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബി ജെ പിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.

wayanad

നാളെയാണ് പാർലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നത്. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്റെ നിയുക്ത എം പിയായ പ്രിയങ്കാ ​ഗാന്ധിയുടെ പ്രതിജ്ഞ ഈ ആഴ്ച തന്നെ നടക്കുമെന്നാണ് പറയുന്നത്. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു.

അതേ സമയം പ്രിയങ്ക ​ഗാന്ധി മലയാളം പഠിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ജനങ്ങളോട് നേരിട്ട് സംവിദിക്കാനും നിവേദനങ്ങൾ വായിക്കാനും മനസ്സിലാക്കാനും പ്രിയങ്ക ​ഗാന്ധി മലയാളം പഠിക്കുമെന്ന രീതിയിലുള്ള റിപ്പോർട്ടുകളുണ്ട്. ഏത് ഭാഷയും എളുപ്പത്തിവ്‍ വഴങ്ങുന്ന പ്രിയങ്കയ്ക്ക് മലയാളം പഠിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പറയുന്നത്. ഹിന്ദി, ഇം​ഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ പ്രിയങ്കയ്ക്ക് അറിയാം. തമിഴും കുറച്ചറിയാം. പ്രിയങ്ക മലയാള പഠനം തുടങ്ങിയതായും വിവരമുണ്ട്.

അതേ സമയം സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോ​ഗം ചേരും. വഖഫ് നിയമ ഭേദ​ഗത, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. വഖഫ് നിയമ ഭേദ​ഗതിയിൽ‌ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+