അഞ്ചാം ക്ലാസുകാരിയില്‍ കാമം കണ്ടവനോട് ചെയ്യേണ്ടത്!!പൊട്ടിത്തെറിച്ച് പ്രമുഖ നടി
നിയമം കൂടുതല്‍ ശക്തമാക്കിയെങ്കില്‍ മാത്രമേ ഇവ നിയന്ത്രിക്കാനാവൂയെന്ന് പ്രിയങ്ക നായര്‍
കൊച്ചി: കേരളത്തില്‍ ദിവസേന പീഡനപരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ഇതിനെതിരേ ശക്തമായ വിമര്‍ശവനുമായി പ്രമുഖ നടി പ്രിയങ്ക നായര്‍ രംഗത്തു വന്നു. രൂക്ഷമായ ഭാഷയിലാണ് അവര്‍ കേരളത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിച്ചത്.

പണമുള്ളവന് എന്തുമാവാമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അവര്‍ ആരെ പീഡിപ്പിച്ചാലും കുഴപ്പമില്ല. പണം വാരിയെറിഞ്ഞ് അവര്‍ കേസില്‍ നിന്നു രക്ഷപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

കാമമെന്ന വികാരം മനുഷ്യസഹജമാണ്. എന്നാല്‍ അതു നിയന്ത്രണ വിധേയമാക്കിയേ തീരൂ. അമ്മയെ ബഹുമാനിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റുള്ളവരോടു മോശമായി പെരുമാറാന്‍ സാധിക്കില്ലെന്നും നടി പറഞ്ഞു.

അഞ്ചാം ക്ലാസുകാരിയോട് തനിക്കു കാമം തോന്നുന്നതായുള്ള ഒരാളുടെ പോസ്റ്റ് കണ്ടു. അയാള്‍ തീര്‍ച്ചയായും മാനസികരോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന സമയത്ത് കാമം തോന്നുന്ന അയാള്‍ക്കു കാര്യമായ കുഴപ്പമുണ്ടെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

നാളെ അയാള്‍ക്കൊരു പെണ്‍കുട്ടി ജനിച്ചാല്‍ അതിനോടും കാമം തോന്നില്ലേ. ഇത്തരം ആളുകളുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഇതു പോലെയുള്ളവര്‍ക്കുവേണ്ടിയും സംസാരിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ ആളുണ്ടല്ലോയെന്നോര്‍ത്ത് ലജ്ജിക്കുകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

നേരത്തേ കേരളത്തിനു പുറത്താണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നത്. ഇപ്പോള്‍ നമ്മുടെ കണ്‍മുന്നിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. നിയമം കൂടുതല്‍ കഠിനമാക്കിയെങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാവൂ.

പ്രതികരിക്കുന്ന സ്ത്രീകളെ ഫെമിനിസ്റ്റെന്ന് ഓമനപ്പേരിട്ടു വിളിക്കുകയാണ്. കുടുംബത്തിലാണ് മാറ്റം വരേണ്ടത്. സ്വതന്ത്രയായ വ്യക്തിയായാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. നല്ല വ്യക്തിയായി വളരണം എന്നു മാത്രമേ അദ്ദേഹം ഉപദേശിച്ചിട്ടുള്ളൂ. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ നല്ല വ്യക്തികളായാണ് വളര്‍ത്തേണ്ടത്. അല്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് പ്രതികരിച്ചിട്ടു കാര്യമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.












Click it and Unblock the Notifications