Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ മരണം; ഉണ്ണി പി രാജൻദേവിനെതിരെ തെളിവുകളുമായി കുടുംബം, കസ്റ്റഡിയിൽ എടുത്തേക്കും

തിരുവനന്തപുരം: സിനിമ സീരിയല്‍ താരം ഉണ്ണി പി രാജന്‍ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധന ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

Recommended Video

cmsvideo
    Actor Unni Rajan P dev may be taken into custody soon | Oneindia Malayalam

    ഉണ്ണി പി രാജന്‍ദേവിനെ കുറിച്ചുള്ള അങ്കമാലി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പൊലിന്റെ നീക്കം. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

    വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

    വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

    കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ തിരുവനന്തപുരത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയാണ് പ്രിയങ്ക. ജീവനൊടുക്കുന്നതിന് തലേ ദിവസം ഭര്‍ത്താവായ ഉണ്ണിക്കെതിരെ പ്രിയങ്ക അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

     ഗാര്‍ഹിക പീഡനം

    ഗാര്‍ഹിക പീഡനം

    ഗാര്‍ഹിക പീഡത്തിനിരയായെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്. ഉണ്ണിയുടെ അങ്കമാലിയിലെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ചതിന് ശേഷം ഉണ്ണ്ി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

    വീഡിയോ പുറത്തുവിട്ടു

    വീഡിയോ പുറത്തുവിട്ടു

    ഇതിനിടെ വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക ആ സമയത്ത് സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു അത്. കേട്ടലാറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി പ്രിയങ്കയെ തെറിവിളിക്കുന്നത്. കൂടാതെ ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

    വിവാഹം 2019ല്‍

    വിവാഹം 2019ല്‍

    2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ഉണ്ണിയുമായി പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം കാക്കനാട്ട് ഫ്‌ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു.

     കൂടുതല്‍ പണം ആവശ്യപ്പെട്ടു

    കൂടുതല്‍ പണം ആവശ്യപ്പെട്ടു

    അന്ന് പണം നല്‍കിയിരുന്നെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. വീട്ടുകാരാണ് ഇക്കാര്യം ആരോപിക്കുന്നത്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    സിനിമ

    സിനിമ

    മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമയില്‍ എത്തുന്നത്. പിന്നീട് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി,സച്ചിന്‍ എന്നീ സിനിമകളിലും അഭിനയിച്ചു.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+