Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാടേ, എന്‍റേട്ടനെ നന്നായി നോക്കണേ" ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായ പ്രിയങ്ക ഗാന്ധി

Recommended Video

cmsvideo
    ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായ പ്രിയങ്ക ഗാന്ധി | Oneindia Malayalam

    കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വരവില്‍ ഇളകി മറിയുകയാണ് വയനാട്. ആര്‍പ്പും ആരവവുമായി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് രാഹുല്‍ ഗാന്ധി കളക്ട്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ പത്രിക സമര്‍പ്പിച്ച പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ഗാന്ധി ഇങ്ങനെ കുറിച്ചു

    wayanadpriyanka

    എന്‍റെ സഹോദരന്‍, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്‍റെ അറിവില്‍ ഏറ്റവും ധൈര്യമുള്ള ആള്‍, വയനാടേ നന്നായി നോക്കേണ, അദ്ദേഹം നിങ്ങളെ കൈവിടില്ല'. കളക്ടട്രേറ്റില്‍ എത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്ന ചിത്രവും പ്രിയങ്ക ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു.

    കനത്ത സുരക്ഷയില്‍ രാവിലെ പതിനൊന്ന് മണിയോടെ കളക്ട്രേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.പ്രിയങ്ക ഗാന്ധി,കെസി വേണുഗോപാൽ, മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയത്.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചേര്‍ന്ന് റോഡ് ഷോ നടത്തിയിരുന്നു. നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയില്‍ തുറന്ന വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+