പ്രൊഫ. ആലികട്ടി മുസ്ല്യാര്‍ സമസ്തയുടെ പുതിയ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: സുന്നി ഇകെ വിഭാഗം സമസ്തയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തു. പ്രൊഫ. കെ ആലികുട്ടി മുസ്ല്യാരെയാണ് പുതിയ ജനറല്‍ സെക്രട്ടറി. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 19നാണ് ചെറുശ്ശേരി മുസ്ല്യാര്‍ അന്തരിച്ചത്.

വൈസ്പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കെ ആലികുട്ടി മുസ്ല്യാരെ തെരഞ്ഞെടുത്തത്. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ആലിക്കുട്ടി മുസ്ലിയാര്‍. 2010 മുതല്‍ സമസ്ത ജോയിന്റ് സെക്രട്ടറിയാണ്.
സമസ്തയുടെ അന്താരാഷ്ട്രമുഖമാണ് ആലിക്കുട്ടി മുസ്ലിയാര്‍. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായും കേന്ദ്ര ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ മുസ്ലീം സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. 1926ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ പിളര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊള്ളുന്നത്. മുല്ലകോയ തങ്ങളാണ് സംഘടന രൂപീകരിച്ചത്. കേരളത്തിലെ യാഥാസ്ഥിതിക സുന്നി വിഭാഗ പണ്ഡിതര്‍ എന്നറിയപ്പെടുന്നവരുടെ കൂട്ടായ്മയാണ് ഈ സംഘടന.












Click it and Unblock the Notifications