ആലുവയില്‍ ഇറങ്ങിയാല്‍ സിപിഎം എന്ത് ചെയ്യും?
ഹര്‍ത്താല്‍ ദിനത്തില്‍ സി പി എം പ്രവര്‍ത്തകരുടെ ആക്രമണം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേരെയും. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദാഹജലം വിതരണം നടത്തിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേരെയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ കുതിരകയറ്റം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ആലുവയില്‍ ഹെല്‍പ് ഡെസ്‌കില്‍ സജ്ജീകരിച്ചിരുന്ന നാരങ്ങാ വെള്ളത്തില്‍ സി പി എം പ്രവര്‍ത്തകര്‍ കല്ലും മണ്ണും ഉപയോഗശൂന്യമായ കപ്പുകളും വാരിയിട്ടതാണ് ഫേസ്ബുക്കിലും മറ്റും ആം ആദ്മി പാര്‍ട്ടിക്കാരല്ലാത്ത ആളുകളെ പോലും ചൊടിപ്പിച്ചിരിക്കുന്നത്. തടയാന്‍ ശ്രമിച്ച ആപ്പ് യൂത്ത് വിംഗ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ പത്രത്തില്‍ വന്നാല്‍ വീട്ടില്‍ കയറി തല്ലുമെന്നും ഫേസ്ബുക്കിലോ മറ്റാല്‍ ഇട്ടാല്‍ ആലുവയില്‍ കാല് കുത്താന്‍ അനുവദിക്കില്ല എന്നുമാണ് സി പി എം അനുകൂലികളുടെ ഭീഷണി. അഴിമതിക്കെതിരെ രംഗത്ത് വന്ന ആം ആദ്മി പാര്‍ട്ടിക്കാര്‍, കെ എം മാണിയുടെ അഴിമതിക്കെതിരെ നടത്തിയ ഹര്‍ത്താലിനിടെ വഴിയാത്രക്കാര്‍ക്ക് നാരങ്ങാ വെള്ളം നല്‍കിയതാണ് ഹര്‍ത്താല്‍ അനുകൂലികളെ ചൊടിപ്പിച്ചത്.
സി പി എമ്മിന്റെ ഭീഷണി വിലപ്പോകില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്. ആലുവയില്‍ ഇറങ്ങിയാല്‍ സി പി എമ്മുകാര്‍ എന്ത് ചെയ്യുമെന്നും ഇതില്‍ പലരും ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് കേരള ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കാണൂ.












Click it and Unblock the Notifications